KollamKeralaNattuvarthaLatest NewsNews

ഓരോ പ്രതീകങ്ങളെയും എടുത്ത് വർഗീയ വികാരം ആളിക്കത്തിക്കാനാണ് ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നത്

കൊട്ടാരക്കര: ഓരോ പ്രതീകങ്ങളെയും എടുത്ത് വർഗീയ വികാരം ആളിക്കത്തിക്കാനാണ് ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നതെന്നും ഇതിന് സമാനമായി കളളക്കഥകൾ പ്രചരിപ്പിക്കുകയാണെന്നും സിപിഎം പിബി അംഗം എസ് രാമചന്ദ്രൻപിളള. പുഷ്പക വിമാനവും മനുഷ്യന്റെ ഉടലും ആനയുടെ തലയുമായി ഗണപതിയുമൊക്കെ ഇതിന് തെളിവാണെന്നും എസ് രാമചന്ദ്രൻപിളള കൂട്ടിച്ചേർത്തു.

പശു മാത്രമേ പാൽ തരുന്നതായുള്ളോ? ആടുണ്ട്, എരുമയുണ്ട്, ഒട്ടകമുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഒന്നിന് പുറകേ ഒന്നായി ഗോ സംരക്ഷണ നിയമങ്ങൾ നടപ്പാക്കി കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ പ്രസംഗം ഇന്ത്യക്കാകെ അപമാനകരമാണ്.

മകനെ കടിച്ചു: അയല്‍വാസിയുടെ നായക്ക് നേരെ വെടിയുതിര്‍ത്ത സംഭവത്തിൽ പോലീസ് കേസെടുത്തു

പശു പരിശുദ്ധയാണ്, ഗോ മാതാവാണ് എന്നാണ് പ്രധാനമന്ത്രി പറയുന്നതെന്നും ഇത് ആധുനിക ലോകത്തിന് തന്നെ അപമാനകരമാണെന്നും കൊട്ടാരക്കരയിൽ നടക്കുന്ന സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ രാമചന്ദ്രൻ പിളള പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button