Latest NewsNewsIndia

100 വര്‍ഷത്തിനിടെ കൃഷ്ണശിലയില്‍ നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയായി

ക്ഷേത്ര നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത് 140 കിലോ സ്വര്‍ണം

ഹൈദരാബാദ് : 100 വര്‍ഷത്തിനിടെ കൃഷ്ണശിലയില്‍ നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയായി . തെലങ്കാനയിലെ ‘യാദാദ്രി’ ശ്രീ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിന്റെ നിര്‍മ്മാണമാണ് പൂര്‍ത്തിയായത് . ആന്ധ്രാപ്രദേശിലെ തിരുപ്പതി മാതൃകയിലാണ് ഇതിന്റെ നിര്‍മ്മാണം. ഏറ്റവും മികച്ച കൊട്ടാരങ്ങളുടെ സൗന്ദര്യങ്ങളെ പോലും വെല്ലുന്ന തരത്തിലാണ് ഈ ക്ഷേത്ര സൗന്ദര്യം.

Read Also : പിഎം കിസാന്‍ പദ്ധതിയിലൂടെ കര്‍ഷകരെ കടക്കെണിയില്‍ നിന്നും രക്ഷിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത് : അമിത് ഷാ

യാദാദ്രി ക്ഷേത്ര പദ്ധതിക്ക് 1200 കോടിയാണ് ചെലവഴിക്കുന്നത്. ഇതിനകം 1000 കോടി ചെലവഴിച്ചു കഴിഞ്ഞു. 140 കിലോ സ്വര്‍ണമാണ് ക്ഷേത്രത്തില്‍ നിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്നത്. ഇതില്‍ 125 കിലോ സ്വര്‍ണത്തിലാണ് ശ്രീകോവിലിലെ താഴികക്കുടം ഒരുക്കുന്നത് . 1000 വര്‍ഷത്തേക്ക് കേടാകാത്ത കറുത്ത ഗ്രാനൈറ്റ് കല്ലുകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. യാദാദ്രി ക്ഷേത്രം ഈ മാസം മുതല്‍ ഭക്തര്‍ക്കായി തുറക്കുമെന്നാണ് റിപ്പോര്‍ട്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button