Latest NewsKeralaNews

രണ്‍ജിത് വധക്കേസ്: രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍, അതിര്‍ത്തികളിൽ നിരീക്ഷണം ശക്തമാക്കി പൊലീസ്

ഗുരുതര പരിക്കേറ്റ ഷാനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ആലപ്പുഴ: ഒബിസി സംസ്ഥാന സെക്രട്ടറി രണ്‍ജിത് വധക്കേസില്‍ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ട് പേരാണ് കസ്റ്റഡിയിലായിരിക്കുന്നത്. ഇതോടെ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആറ് പേരുകള്‍പ്പെടെ കേസില്‍ 14 പേര്‍ അറസ്റ്റിലായി. എസ്ഡിപിഐ ആലപ്പുഴ ഏരിയാ സെക്രട്ടറി സിനുവും അറസ്റ്റിലായ പ്രതികളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. പ്രതികള്‍ സംസ്ഥാനം വിടാതിരിക്കാന്‍ വിമാനത്താവളത്തിലും അതിര്‍ത്തികളിലും നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് പൊലീസ്.

ഡിസംബര്‍ 19നാണ് ബൈക്കിലെത്തിയ 12 അംഗ സംഘം രണ്‍ജിത്തിനെ വെട്ടികൊലപ്പെടുത്തിയത്. പ്രതികള്‍ക്ക് പുറത്തുനിന്നും സഹായം ലഭിക്കുന്നതിനാല്‍ പ്രതികള്‍ ഇതര സംസ്ഥാനങ്ങളിലേക്ക് കടന്നേക്കാമെന്നായിരുന്നു പൊലീസ് നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട്, കര്‍ണാടക, എന്നീ സംസ്ഥാനങ്ങളില്‍ പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു.

Read Also: വിഡി സതീശൻ നിർഗുണ പ്രതിപക്ഷ നേതാവ്: കെ സുരേന്ദ്രൻ

18ന് രാത്രി ഏഴരയോടെ മണ്ണഞ്ചേരിയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനിനെ ഒരുസംഘം വെട്ടിക്കൊന്നിരുന്നു. ഷാന്‍ സഞ്ചരിച്ച ബൈക്ക് പിന്നില്‍ നിന്ന് ഇടിച്ചു വീഴ്ത്തി ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഷാനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷാന്‍ വധത്തിന് പിന്നാലെയായിരുന്നു രണ്‍ജിത് വധവും.രണ്‍ജിത് വധം: രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button