KeralaLatest NewsIndiaNewsInternational

നിമിഷ ഫാത്തിമയേയും കൂട്ടരെയും പാർപ്പിച്ചിരിക്കുന്നത് അഫ്ഗാൻ-പാകിസ്ഥാൻ അതിർത്തിയിൽ: സംരക്ഷണം ഒരുക്കുന്നത് താലിബാൻ?

അഫ്‌ഗാനിസ്ഥാൻ കീഴടക്കിയ താലിബാൻ, കാബൂൾ ജയിലിൽ തടവിൽ കഴിയുകയായിരുന്ന നിമിഷ ഫാത്തിമ അടക്കമുള്ള മലയാളി യുവതികളെ തുറന്നു വിട്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇവർ കഴിഞ്ഞിരുന്ന ജയിൽ തകർത്ത്, തടവിലാക്കപ്പെട്ടവരെ താലിബാൻ മോചിപ്പിച്ചെന്നായിരുന്നു വാർത്ത. താലിബാന്റെ അധിനിവേശത്തിനിടെ തങ്ങളുടെ മകൾക്ക് എന്ത് സംഭവിച്ചുവെന്ന് അറിയണമെന്നും നിമിഷയെയും കുഞ്ഞിനെയും തിരികെ നാട്ടിലെത്തിക്കണമെന്നും ആവശ്യപ്പെട്ട് നിമിഷയുടെ അമ്മ ബിന്ദു കോടതിയെ സമീപിച്ചിരുന്നു. നിമിഷയ്ക്കൊപ്പമുള്ള ആയിഷ എന്ന സോണിയയുടെ പിതാവും ഇതേ ആവശ്യവുമായി കോടതിയെ സമീപിച്ചു.

Also Read:ആശാന്‍ കളരിക്ക് പുറത്ത് പോകണം, ആഭ്യന്തര വകുപ്പ് മാറ്റാരെയെങ്കിലും ഏൽപ്പിക്കണം: ഷാഫി പറമ്പിൽ

നിലവിൽ സോണിയയും സംഘവും എവിടെയാണെന്ന റിപ്പോർട്ട് ആണ് പുറത്തുവരുന്നത്. ആയിഷ എന്ന സോണിയയും സംഘവും ഇപ്പോൾ അഫ്ഗാൻ-പാകിസ്ഥാൻ അതിർത്തിയിലുള്ള മേഖലയിലാണുള്ളതെന്നാണ് സൂചന. ഇവരെ ഇവിടെ തടവിൽ പാർപ്പിച്ചിരിക്കുകയാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇവരുടെ സംരക്ഷണം ഒരുക്കുന്നത് താലിബാൻ ആണോ, ഇവർ ആരുടെ സംരക്ഷണയിലാണ് കഴിയുന്നത് എന്ന കാര്യത്തിലൊന്നും ഇതുവരെ വിവരം ലഭിച്ചിട്ടില്ല. ആയിഷയെയും മകളെയും പാർപ്പിച്ചിരുന്ന പുലെ ചര്‍ക്കി ജയിൽ താലിബാൻ തകർത്തുവെന്നും ഇവർ നിലവിൽ അഫ്ഗാൻ-പാകിസ്ഥാൻ അതിർത്തിയിലുള്ള മേഖലയിലാണ് കഴിയുന്നതെന്നാണ് ലഭിക്കുന്ന അനൗദ്യോഗികമായ റിപ്പോർട്ടുകളെന്നും സോണിയയുടെ പിതാവ് സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ആയിഷയ്ക്കൊപ്പം നിമിഷ ഫാത്തിമയും കൂട്ടരും ഉണ്ടാകുമെന്നാണ് സൂചന. 2016 ലായിരുന്നു 21 അംഗ ടീം ഐ.എസിൽ ചേരാനായി പോയത്. ഇവരിൽ ആറ് മലയാളി സ്ത്രീകളുമുണ്ട്.

അതേസമയം, ഐ.എസിൽ ചേർന്ന്, അഫ്‌ഗാനിസ്ഥാനിൽ കഴിയുന്ന ആയിഷയെന്ന സോണിയെ സെബാസ്റ്റ്യനെ നാട്ടിലേക്ക് തിരിച്ചെത്തിക്കണമെന്ന പിതാവിന്റെ ആവശ്യത്തിൽ സുപ്രീം കോടതിയുടെ ഇടപെടൽ. ആയിഷയെയും അവരുടെ മകളെയും നാട്ടിലെത്തിക്കണമെന്ന കുടുംബത്തെ ആവശ്യത്തിൽ ഉടൻ തന്നെ തീരുമാനം അറിയിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. സോണിയ സെബാസ്റ്റ്യൻ്റെ പിതാവ് വി.ജെ. സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് നൽകിയ ഹ‍ർജിയിലാണ് സുപ്രീം കോടതി നിർദ്ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button