ThiruvananthapuramKeralaNattuvarthaLatest NewsNews

പൊന്‍മുടി വിനോദ സഞ്ചാരകേന്ദ്രം നാളെ തുറക്കുന്നു: നിയന്ത്രണങ്ങളോടെ സഞ്ചാരികള്‍ക്ക് പ്രവേശനം

തിരുവനന്തപുരം നഗരത്തില്‍ നിന്നും 53 കിലോമീറ്റര്‍ വടക്ക് കിഴക്കുമാറി സ്ഥിതി ചെയ്യുന്ന ഈ സ്ഥലം സമുദ്രനിരപ്പില്‍ നിന്നും 1100 മീറ്റര്‍ ഉയരത്തിലാണ്

തിരുവനന്തപുരം: കൊവിഡ് ഭീതിയും മോശം കാലാവസ്ഥയെയും തുടര്‍ന്ന് അടച്ചിട്ട പൊന്‍മുടി വിനോദ സഞ്ചാര കേന്ദ്രം നാളെ തുറക്കുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ വികസന സമിതിയുടെ യോഗത്തിലാണ് പൊന്‍മുടി തുറക്കാന്‍ തീരുമാനിച്ചത്. കൊവിഡും കനത്ത മഴയില്‍ റോഡ് തകര്‍ന്നത് മൂലവും പൊന്‍മുടി അടച്ചിട്ടിരിക്കുകയായിരുന്നു. അപകടാവസ്ഥയിലുള്ള റോഡ് ഭാഗത്ത് കാവല്‍ ഏര്‍പ്പെടുക്കാന്‍ ജില്ലാ വികസന സമിതിയുടെ യോഗത്തില്‍ തീരുമാനമായി.

Read Also : ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: ഒളിവിലായിരുന്ന ഒരു പ്രതി കൂടി പിടിയില്‍

തിരുവനന്തപുരം നഗരത്തില്‍ നിന്നും 53 കിലോമീറ്റര്‍ വടക്ക് കിഴക്കുമാറി സ്ഥിതി ചെയ്യുന്ന ഈ സ്ഥലം സമുദ്രനിരപ്പില്‍ നിന്നും 1100 മീറ്റര്‍ ഉയരത്തിലാണ്. സീതാതീര്‍ത്ഥത്തിലേയ്ക്കും വരയാട്ടുമൊട്ടയിലേയ്ക്കും രണ്ട് ട്രക്കിംഗ് പാക്കേജുകളും ഇവിടെയുണ്ട്. ആനപ്പാറ, കല്ലാര്‍ ചെക്പോസ്റ്റുകളില്‍ സന്ദര്‍ശകരെയും വാഹനങ്ങളെയും സുരക്ഷാപരിശോധനകള്‍ക്ക് വിധേയമാക്കും.

കല്ലാര്‍ ചെക്പോസ്റ്റില്‍ ‘ബ്രേക്ക് ദി ചെയ്ന്‍’ മാനദണ്ഡങ്ങള്‍ അനുസരിച്ച് സാനിറ്ററൈസേഷന്‍ നടത്തിയശേഷമാണ് അപ്പര്‍ സാനിട്ടോറിയത്തിലേക്ക് സഞ്ചാരികളെ കടത്തിവിടുകയുള്ളൂ. ചെക്പോസ്റ്റില്‍ സന്ദര്‍ശകര്‍ തന്നെ കൊണ്ടുവരുന്ന സാനിറ്റൈസര്‍, ഗ്ലൗസ് എന്നിവ ഉപയോഗിച്ച ശേഷം കടത്തിവിടും. മദ്യം, പ്ലാസ്റ്റിക് എന്നിവ പൂര്‍ണമായും ഒഴിവാക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button