Latest NewsIndiaNews

ഐഎസില്‍ ചേര്‍ന്ന് ഇന്ത്യയ്ക്കെതിരെ യുദ്ധം ചെയ്യണമെന്ന് ആഹ്വാനം : രണ്ട് യുവാക്കള്‍ കുറ്റക്കാരെന്ന് എന്‍ഐഎ കോടതി

മുംബൈ: ഇന്ത്യയിലെ ഐഎസ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് എന്‍ഐഎ പിടികൂടിയ രണ്ട് യുവാക്കള്‍ കുറ്റക്കാരെന്ന് കണ്ടെത്തി കോടതി. മഹാരാഷ്ട്ര സ്വദേശികളൊയ റിസ്വാന്‍ അഹമ്മദ്, മൊഹ്സിന്‍ ഇബ്രാഹിം സെയ്ദ് എന്നിവരെയാണ് എന്‍ഐഎ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിച്ച് രാജ്യത്തെ യുവാക്കളെ ഭീകര സംഘടനയിലേയ്ക്ക് ചേര്‍ക്കാന്‍ ഇവര്‍ പ്രവര്‍ത്തിച്ചു എന്ന് എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കൂടാതെ, പ്രതികള്‍ വിദേശ രാജ്യങ്ങളില്‍ പോയി ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം നേടിയതായും എന്‍ഐഎ തെളിവ് സഹിതം കണ്ടെത്തി.

Read Also : കേരളത്തെ ആർഎസ്എസ്​ ആയുധപ്പുരയാക്കി മാറ്റുന്നു: കലാപങ്ങൾ സൃഷ്ടിക്കാനുള്ള ആർഎസ്എസ് ശ്രമം എസ്‌ഡിപിഐ നേരിടും: അഷ്റഫ് മൗലവി

ഐഎസില്‍ ചേര്‍ന്ന് ഇന്ത്യക്കെതിരെ യുദ്ധം ചെയ്യണമെന്ന് ഇവര്‍ ആഹ്വാനം ചെയ്തിരുന്നു. 2015ല്‍, മുംബൈയിലെ കാലാചൗക്കി പോലീസ് സ്റ്റേഷനിലാണ് ഇത് സംബന്ധിച്ച് ആദ്യമായി യുവാക്കള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് വിശദമായ അന്വേഷണത്തിന് എന്‍ഐഎക്ക് കേസ് കൈമാറുകയായിരുന്നു. എന്‍ഐഎയുടെ അന്വേഷണം ശരിവെച്ച കോടതി പ്രതികള്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button