Latest NewsSaudi ArabiaNewsInternationalGulf

കോവിഡ് രോഗമുക്തി കണക്കാക്കുന്ന കാലയളവ് കുറച്ച് സൗദി അറേബ്യ

റിയാദ്: കോവിഡ് രോഗമുക്തി കണക്കാക്കുന്ന കാലയളവ് കുറച്ച് സൗദി അറേബ്യ. കോവിഡ് ബാധിച്ചതിന് ശേഷം സ്വമേധയാ രോഗമുക്തി കണക്കാക്കുന്ന കാലയളവാണ് സൗദി ആരോഗ്യ മന്ത്രാലയം കുറച്ചത്. നിലവിൽ കോവിഡ് പ്രതിരോധ വാക്സിൻ ഡോസുകൾ എടുത്തവർക്ക് രോഗം പിടിപെട്ടാൽ ഏഴു ദിവസം കഴിഞ്ഞും വാക്സിൻ പൂർത്തിയാക്കാത്തവർക്ക് രോഗം പിടിപെട്ട് പത്ത് ദിവസം കഴിഞ്ഞും സ്വമേധയ രോഗമുക്തി നേടിയതായി കണക്കാക്കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read Also: കുഞ്ഞിനെ തട്ടിയെടുത്തത് വിൽക്കാനെന്ന് പിടിയിലായ യുവതി: കുട്ടിക്കടത്ത് റാക്കറ്റെന്ന് സംശയം ഉയർത്തി മന്ത്രി

ഈ ദിവസങ്ങൾ കഴിഞ്ഞാൽ പിന്നീട് കോവിഡ് പരിശോധന നടത്തേണ്ടതില്ലെന്നാണ് നിർദ്ദേശം. രോഗം ബാധിച്ചവർക്ക് ഈ കാലയളവ് കഴിഞ്ഞാൽ ഇവരുടെ തവക്കൽന ആപ്പിൽ ഇമ്യൂൺ ആയതായി രേഖപ്പെടുത്തുന്നതാണ്. നേരത്തെ സൗദിയിൽ കോവിഡ് രോഗമുക്തി കണക്കാക്കുന്ന കാലയളവ് 14 ദിവസമായിരുന്നു.

Read Also: ഐഎസില്‍ ചേര്‍ന്ന് ഇന്ത്യയ്ക്കെതിരെ യുദ്ധം ചെയ്യണമെന്ന് ആഹ്വാനം : രണ്ട് യുവാക്കള്‍ കുറ്റക്കാരെന്ന് എന്‍ഐഎ കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button