Latest NewsSaudi ArabiaNewsInternationalGulf

ആവർത്തന ഉംറകൾക്കിടയിൽ 10 ദിവസ ഇടവേള നിർബന്ധം: പുതിയ നിർദ്ദേശവുമായി സൗദി

റിയാദ്: ആവർത്തന ഉംറകൾക്കിടയിൽ 10 ദിവസ ഇടവേള നിർബന്ധമാക്കി സൗദി അറേബ്യ. ഒന്ന് കഴിഞ്ഞ് രണ്ടാമതൊരു ഉംറ ചെയ്യാൻ 10 ദിവസത്തിന് ശേഷം മാത്രമേ ഇനി മുതൽ അനുമതി നൽകൂ. സൗദി ഹജ്ജ് ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സൗദിയിൽ വീണ്ടും കോവിഡ് വ്യാപനം വീണ്ടും വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി.

Read Also: കേരളം വൈകാതെ ഉത്തരേന്ത്യന്‍ അരക്ഷിത ശൈലിയിലേക്കെത്തും: ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിൽ ആവർത്ത ഉംറകൾക്കിടയിലെ ഇടവേള നിബന്ധന സൗദി ഒഴിവാക്കിയിരുന്നു. ഒന്ന് പൂർത്തയാക്കി അടുത്തതിന് ഉടനെ അപേക്ഷിക്കാൻ കഴിയുമായിരുന്നു. ഇതിനുള്ള സാധ്യതയാണ് ഇപ്പോൾ ഹജ്ജ് ഉംറ മന്ത്രാലയം റദ്ദാക്കിയിരിക്കുന്നത്. ഒരു ഉംറക്ക് ശേഷം പുതിയ പെർമിറ്റ് ലഭിക്കാൻ ഇനി 10 ദിവസം കാത്ത് നിൽക്കേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചു.

അതേസമയം ഹറം പള്ളിയിൽ ദിവസവും 1.35 ലക്ഷം പേർക്ക് പ്രവേശനത്തിന് അനുമതി നൽകുമെന്ന് ഹജ്, ഉംറ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഹറം പള്ളിയിൽ ഉംറയ്ക്കും പ്രാർഥനയ്ക്കുമായി ദിവസേന 1.35 ലക്ഷം പേർക്കാണ് അനുമതി നൽകുന്നത്. 64,000 പേർക്കു ഉംറയ്ക്കും 71,000 പേർക്കു പ്രാർഥനയ്ക്കുമുള്ള അനുമതിയാണ് നൽകുന്നത്.

Read Also: ബീച്ചിലുണ്ടായ അടിപിടി, ബിന്ദു അമ്മിണിയ്‌ക്കെതിരെ പരാതി നല്‍കുമെന്ന് മോഹന്‍ദാസിന്റെ ഭാര്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button