Latest NewsKeralaNews

‘സിദ്ദീഖ് ഒരു അള്‍ട്ടിമേറ്റ് ഫ്രോഡാണ്’: വിമർശനവുമായി രേവതി സമ്പത്ത്

പല സിദ്ദിക്കുമാർ ഇന്നും ആ ഇടത്തിൽ ആക്റ്റീവ് ആയി നിൽക്കുന്നതിൽ തന്നെ ആ ഇടം എത്രമാത്രം അബ്യൂസീവ് സ്പേസ് ആണെന്ന് മനസ്സിലാക്കാം..

കോഴിക്കോട്: നടൻ സിദ്ദീഖിനെതിരെ രൂക്ഷ വിമർശനവുമായി നടി രേവതി സമ്പത്ത് രംഗത്ത്. നടിയെ ആക്രമിച്ച സംഭവത്തില്‍ നടന്‍ സിദ്ദീഖിന്റെ പങ്ക് വെളിപ്പെടുത്തുന്ന കത്ത് പുറത്തായതിന് പിന്നാലെയാണ് രേവതി സമ്പത്തിന്റെ വിമർശനം. സിദ്ദീഖിനെ പോലുള്ളവന്മാരെയൊക്കെ കല എന്ന ഇടത്തില്‍ നിന്നും എടുത്തെറിയേണ്ട സമയം കഴിഞ്ഞിരിക്കുന്നു എന്ന് അവര്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു രേവതിയുടെ വിമര്‍ശനം.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

തീര്‍ച്ചയായും സിദ്ദീഖ് ഒരു അള്‍ട്ടിമേറ്റ് ഫ്രോഡാണ്. ഇയാളൊക്കെ ഇന്നും ഇറങ്ങുന്ന എല്ലാ സിനിമയിലും ഉണ്ട്. ഇങ്ങനെ ഉള്ളവന്മാരെയൊക്കെ കല എന്ന ഇടത്തിൽ നിന്നും എടുത്തെറിയേണ്ട സമയം ഒക്കെ എത്രയോ കഴിഞ്ഞിരിക്കുന്നു. പല സിദ്ദിക്കുമാർ ഇന്നും ആ ഇടത്തിൽ ആക്റ്റീവ് ആയി നിൽക്കുന്നതിൽ തന്നെ ആ ഇടം എത്രമാത്രം അബ്യൂസീവ് സ്പേസ് ആണെന്ന് മനസ്സിലാക്കാം..

shortlink

Related Articles

Post Your Comments

Related Articles


Back to top button