Latest NewsInternational

പാക്കിസ്ഥാൻ സുപ്രീം കോടതിയിൽ ആദ്യ വനിതാ ജഡ്ജ് : അഭിഭാഷകരുടെ വൻപ്രതിഷേധം

ഇസ്ലാമബാദ്: പാകിസ്ഥാനിലെ ചരിത്രത്തിൽ സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി ജസ്റ്റിസ് ആയിഷ മാലിക്കിനെ തെരഞ്ഞെടുത്തു. ആയിഷയുടെ നിയമനത്തിന് പാകിസ്ഥാൻ ജുഡീഷ്യൽ കമ്മീഷൻ ഇന്നലെ അംഗീകാരം നൽകി. ചീഫ് ജസ്റ്റിസ് ഗുൽസാർ അഹമ്മദിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് ആയിഷയെ തെരഞ്ഞെടുത്തത്. നിലവിൽ, ആയിഷ ലാഹോർ ഹൈക്കോടതി ജഡ്ജിയായി സേവനമനുഷ്ഠിക്കുകയാണ്.

അതേസമയം, ആയിഷയുടെ നിയമനത്തിൽ പാകിസ്ഥാൻ സുപ്രീംകോടതി ബാർ അസോസിയേഷൻ കനത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ആയിഷയുടെ സ്ഥാനവലിപ്പമോ പ്രായമോ പരിഗണിക്കാതെ കണ്ണുംപൂട്ടിയാണ് ഈ നിയമനം എന്നാണ് പ്രതിഷേധക്കാർ വാദിക്കുന്നത്. ഇത് ശരിയായ നടപടിയല്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

ആയിഷയുടെ നിയമനത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് അബ്ദുല്ലത്തീഫ് അഫ്രീദി അറിയിച്ചിട്ടുണ്ട്. സുപ്രീംകോടതിയുടെ ചരിത്രത്തിൽ കഴിഞ്ഞ 74 വർഷമായി ഒരു വനിതാ ജഡ്ജിയെ നിയമിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button