KasargodLatest NewsKerala

റോഡും കുടിവെള്ളവുമില്ല: സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയില്‍ ഭവനം ലഭിച്ചവര്‍ ദുരിതത്തില്‍

വീടുകളിലെ രോഗബാധിതരായവരെ ആശുപത്രിയിലേക്ക് കൊണ്ടു പോകാനാവുന്നില്ല.

കാസർഗോഡ്: റോഡും കുടിവെള്ളവുമില്ലാതെ സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയില്‍ ഭവനം ലഭിച്ചവര്‍ ദുരിതത്തില്‍ എന്നാരോപിച്ച് കര്‍മ സമിതി രൂപീകരിച്ച്‌ വീട് ലഭിച്ചവർ. നീര്‍ച്ചാല്‍ ഏണിയര്‍പ്പിലെ 38 കുടുംബങ്ങളാണ് വീടുകളിലേക്ക് വഴിയും വെള്ളവുമില്ലാതെ ഇപ്പോള്‍ ദുരിതത്തിലായത്. സ്ഥലത്തേക്ക് പൊതുവായ റോഡും വീടുകളിലേക്ക് നടന്നു പോകുന്നതിനു നടപ്പാതയില്ല. വീടുകളിലെ രോഗബാധിതരായവരെ ആശുപത്രിയിലേക്ക് കൊണ്ടു പോകാനാവുന്നില്ല.

സ്ഥലത്തിന്റെ മധ്യത്തിലൂടെ പൊതു റോഡും വീടുകളിലേക്ക് നടന്നുപോകുന്നതിനു നടപ്പാതയും ലഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നതായി വീട്ടുകാര്‍ പറയുന്നു. വഴിയില്ലാത്തതിനാല്‍ സാധന സാമഗ്രികള്‍ കൊണ്ടു പോകാനാവുന്നില്ല. ജലമെത്തിക്കുന്നതിനു ഇവിടത്തേക്ക് പ്രത്യേക ജലവിതരണ പദ്ധതി നടപ്പിലാക്കണമെന്നാണ് ഇവര്‍ആവശ്യപ്പെടുന്നത്.

സ്ഥലത്തിന്റെ സ്ഥിതി മനസ്സിലാക്കുന്നതിനും റോഡ് നിര്‍മിക്കുന്നതിനുള്ള സ്കെച്ചും ഇവര്‍ക്കില്ല. കടമ്പളയില്‍ നിന്നു ഏണിയര്‍പ്പിലേക്കും ഇവിടെ നിന്നു 20 മീറ്റര്‍ റോഡുമുണ്ട്. റോഡിനുള്ള സ്ഥലം കൃത്യമായി കണ്ടെത്താത്തതും റോഡ് നിര്‍മാണത്തിനു തടസ്സമാവുന്നതായും നാട്ടുകാര്‍ക്കിടയില്‍ ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button