KeralaLatest NewsNews

നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവം: ആശുപത്രി സുരക്ഷാ ജീവനക്കാരിയെ സസ്പെൻഡ് ചെയ്തു

ആർഎംഒ, പ്രിൻസിപ്പൽ തല സമിതികളാണ് വീഴ്ച അന്വേഷിച്ചത്. സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് രണ്ട് സമിതികളുടേയും റിപ്പോർട്ടിൽ പറയുന്നത്.

കോട്ടയം: മെഡിക്കൽ കോളജിൽ നിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ആശുപത്രി സുരക്ഷാ ജീവനക്കാരിക്ക് സസ്പെൻഡ്. ജീവനക്കാരി സുരക്ഷാ ചുമതലയിൽ ജാഗ്രത കുറവ് കാട്ടി എന്ന നി​ഗമനത്തെ തുടർന്ന് അന്വേഷണ വിധേയമായാണ് നടപടി. അതേസമയം അന്വേഷണ സമിതികൾ ഇന്ന് റിപ്പോർട്ട് നൽകും.

Read Also: അരലക്ഷം അംഗബലമുള്ള പൊലീസ് സേനയിൽ യന്ത്ര മനുഷ്യരല്ല പ്രവർത്തിക്കുന്നത്: കോടിയേരി

ആർഎംഒ, പ്രിൻസിപ്പൽ തല സമിതികളാണ് വീഴ്ച അന്വേഷിച്ചത്. സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് രണ്ട് സമിതികളുടേയും റിപ്പോർട്ടിൽ പറയുന്നത്. ജാഗ്രത കുറവ് ഉണ്ടായി എന്നാൽ സുരക്ഷാ വീഴ്ച സംഭവിച്ചിട്ടില്ല. മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. അതേസമയം സംസ്ഥാന ആരോഗ്യ വകുപ്പിൻ്റെ പരിശോധനയും ഇന്ന് നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button