KeralaLatest NewsNews

വരന്‍ വധുവിന്റെ വീട്ടിലെത്തിയത് കൊറഗജ്ജ വേഷം കെട്ടി ചായം പൂശി: ഹിന്ദു ആരാധന ദൈവത്തെ അപമാനിച്ച സംഭവത്തില്‍ കേസ്

രാത്രി വരന്‍ പോകുന്ന ചടങ്ങിനിടെയായിരുന്നു വരന്റെ ദേഹമാസകലം ചായം പൂശി കൊറഗജ്ജ വേഷം അണിയിപ്പിച്ചത്

മംഗളൂരു: വിവാഹ ആഘോഷത്തിന്റെ ഭാഗമായി വധുവിന്റെ വീട്ടിലേക്ക് വരനെ വേഷം കെട്ടിച്ച് നൃത്തം ചെയ്ത് ആനയിച്ച സംഭവത്തില്‍ വരനും സുഹൃത്തുക്കള്‍ക്കുമെതിരെ പൊലീസ് കേസ്. ദക്ഷിണ കന്നഡയിലെ ഹിന്ദു ആരാധന ദൈവമായ കൊറഗജ്ജയുടെ വേഷം കെട്ടിച്ച് നൃത്തം ചെയ്തതിനാണ് പൊലീസ് കേസെടുത്തത്.

Read Also : പങ്കാളികളെ കൈമാറല്‍, ലൈംഗിക ബന്ധം: ഏഴുപേര്‍ പിടിയില്‍, സോഷ്യല്‍മീഡിയ ഗ്രൂപ്പുകളില്‍ അംഗങ്ങളായി ആയിരത്തോളം ദമ്പതികള്‍

ഹൈന്ദവ സംഘടനാ പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മലയാളിയായ വരനും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തത്. കാസര്‍കോട് ഉപ്പളയിലെ വരന്റെ വീട്ടില്‍ നിന്ന് ദക്ഷിണ കന്നഡ വിട്‌ളയിലെ വധുവിന്റെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു വരനെ കൊറഗജ്ജയുടെ വേഷം കെട്ടിച്ചത്.

രാത്രി വരന്‍ പോകുന്ന ചടങ്ങിനിടെയായിരുന്നു വരന്റെ ദേഹമാസകലം ചായം പൂശി കൊറഗജ്ജ വേഷം അണിയിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ വിവിധയിടങ്ങളില്‍ നിന്ന് പ്രതിഷേധവും ഉയര്‍ന്നിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button