Latest NewsNewsFootballSports

ഞങ്ങള്‍ക്ക് ഓരോ മത്സരവും ഫൈനലാണ്, ഓരോ മത്സരവും ജീവന്മരണ പോരാട്ടമാണ്: ഇവാന്‍ വുകോമനോവിച്ച്

ഐഎസ്എല്ലിൽ ഹൈദരാബാദിനെ പരാജയപ്പെടുത്തി കേരള ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. എതിരില്ലാത്ത ഒരു ഗോളിനാണ് ഹൈദരാബാദിനെ ബ്ലാസ്‌റ്റേഴ്‌സ് വീഴ്ത്തിയത്. എന്നാല്‍ ഓരോ മത്സരവും വിലപ്പെട്ടതാണെന്ന് തുറന്ന് പറഞ്ഞ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച്. മത്സരശേഷമാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

‘ഇനിയും പത്തു മത്സരങ്ങള്‍ ഞങ്ങള്‍ക്ക് മുന്നിലുണ്ട് എന്നതാണ് വസ്തുത. അതിനര്‍ത്ഥം ഇനിയും മുപ്പതു പോയിന്റുകള്‍ക്കായി ഞങ്ങള്‍ പോരാടേണ്ടതുണ്ട്. ഞങ്ങള്‍ക്ക് ഓരോ മത്സരവും ഫൈനലാണ്. ഓരോ മത്സരവും ജീവന്മരണ പോരാട്ടമാണ്. ഞങ്ങള്‍ അങ്ങനെ തുടരേണ്ടതുണ്ട്. അത്തരത്തില്‍ പോയിന്റുകള്‍ നേടിയാല്‍ മാത്രമേ ഞങ്ങള്‍ക്ക് ലീഗില്‍ മുന്‍നിരയില്‍ തുടരാനാകു’.

Read Also:- നന്നായി ഉറങ്ങാം ഉന്മേഷത്തോടെ ഉണരാൻ..!

‘ലീഗിന്റെ രണ്ടാം പകുതിയില്‍ ഞങ്ങള്‍ നന്നായി പരിശ്രമിക്കും. അത് ഞങ്ങള്‍ക്ക് കൂടുതല്‍ കഠിനമായിരിക്കും. കാരണം മറ്റുള്ള ടീമുകള്‍ നന്നായി ഓര്‍ഗനൈസ്ഡ് ആയി ഇറങ്ങും. ഇന്ന് ഈ മൂന്നു പോയിന്റില്‍ ഞാന്‍ സന്തുഷ്ട്ടനാണ്. എന്റെ കുട്ടികളുടെ പ്രകടനത്തില്‍ സംതൃപ്തനാണ്. ആരാധകരും ഇന്നത്തെ കളിയില്‍ സന്തുഷ്ടരായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അവര്‍ കളി ആസ്വദിച്ചു കാണുമെന്നു വിശ്വസിക്കുന്നു’ വുകോമനോവിച്ച് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button