KeralaLatest News

‘ഐ ലവ് പാകിസ്ഥാൻ’ : ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളെഴുതിയ ബലൂണുകൾ പരസ്യമായി വിൽപ്പനയ്ക്ക്

കോഴിക്കോട്: ‘ ഐ ലവ് പാകിസ്ഥാൻ’ എന്ന രാഷ്ട്രവിരുദ്ധ മുദ്രാവാക്യങ്ങളെഴുതിയ ബലൂണുകൾ നഗരത്തിലെ സൂപ്പർമാർക്കറ്റിൽ പരസ്യമായി വിൽപനയ്ക്കു വെച്ചിരിക്കുന്നു. പാകിസ്ഥാനോടുള്ള സ്നേഹം കഴിഞ്ഞ വഴിഞ്ഞൊഴുകുന്ന ബലൂണുകൾ കണ്ടെത്തിയത് വടകരയിലെ അഴിയൂരിൽ പ്രവർത്തിക്കുന്ന കാരിഫ്രഷ് ഹൈപ്പർ മാർക്കറ്റിൽ വിൽക്കാൻ വച്ചിരിക്കുന്ന നിലയിലാണ്.

‘ഐ ലവ് പാകിസ്ഥാൻ’ എന്ന മുദ്രാവാക്യം പലനിറങ്ങളിലുള്ള ബലൂണുകളിൽ പ്രിന്റ് ചെയ്തിരിക്കുകയാണ്.കൂടെ പാക്ക് പതാകയുടെ ചിഹ്നങ്ങളും മുദ്രണം ചെയ്തിട്ടുണ്ട്. വെള്ള നിറത്തിലാണ് പാകിസ്ഥാനോട് ഇഷ്ടമാണെന്ന് മുകളിൽ എഴുതിയിരിക്കുന്നത്. കുട്ടികളിൽ പാകിസ്ഥാൻ സ്നേഹം വളർത്താനുള്ള ഭീകരസംഘടനകളുടെ നീക്കമാണിതെന്ന് ആരോപണങ്ങൾ ഉയരുന്നുണ്ട്.

കുട്ടികൾക്കായി ബലൂൺ വാങ്ങാൻ ഞായറാഴ്ച സൂപ്പർമാർക്കറ്റ് സന്ദർശിച്ച ചുങ്കം സ്വദേശിയ്ക്കാണ് ഈ ബലൂണുകൾ ലഭിച്ചത്. കടയിൽ ഇത്തരം നിരവധി പാക്കറ്റുകൾ വിൽപ്പനയ്ക്കായി വച്ചിട്ടുണ്ട്. ബലൂണുകളുടെ ഉറവിടം എവിടെനിന്നാണെന്ന് വ്യക്തമായിട്ടില്ല. എസ്.ഡി.പി.ഐ ഉൾപ്പെടെ തീവ്രവാദ സ്വഭാവമുള്ള പല രഹസ്യ സംഘടനകളുടേയും പ്രവർത്തനങ്ങൾ അഴിയൂർ മേഖലയിൽ ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button