Latest NewsKeralaNattuvarthaNews

വിദ്യാർത്ഥിയുടെ കൊലപാതകത്തിൽ സംഘര്‍ഷം തുടരുന്നു: കോണ്‍ഗ്രസ് ഓഫീസുകളും കൊടിമരങ്ങളും തകര്‍ത്ത് എസ് എഫ് ഐ

തിരുവനന്തപുരം: ഇടുക്കിയിലെ കോളേജ് വിദ്യാർത്ഥി ധീരജിന്റെ മരണത്തെ തുടർന്ന് സംസ്ഥാനത്തെ വിവിധയിടങ്ങളിൽ സംഘർഷം. തിരുവല്ലയിയിലെ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി ഓഫിസ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. ഓഫീസിന്റെ ജനല്‍ചില്ലുകളും മറ്റും തകര്‍ത്തു. സംഭവത്തിൽ എസ് എഫ് ഐ നടത്തിയ പ്രതിഷേധ പ്രകടനത്തിന്റെ ഇടയിലായിരുന്നു അക്രമം.

Also Read:വാർദ്ധക്യത്തെ അകറ്റി നിർത്താൻ കട്ടൻചായ

ആലപ്പുഴയിലും സമാന രീതിയിൽ തന്നെയാണ് സംഘർഷം ഉണ്ടായത്. ചാരുംമൂട്ടില്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസ് ബൈക്കിലെത്തിയ സംഘം അടിച്ചു തകര്‍ത്തു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

അതേസമയം, സംഘർഷ സാധ്യത കണക്കിലെടുത്ത് മഹാരാജാസ് കോളേജും ഹോസ്റ്റലും രണ്ടാഴ്ചത്തേക്ക് അടച്ചു പൂട്ടാൻ പൊലീസ് നിർദേശം. ഇന്ന് ചേര്‍ന്ന കോളേജ് കൗണ്‍സില്‍ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. കോളേജിലെ വിദ്യാര്‍ഥികള്‍ ഉന്നയിച്ച പരാതികളില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ മൂന്നംഗ സമിതിയേയും കോളേജ് കൗണ്‍സില്‍ നിയോഗിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button