ErnakulamLatest NewsKeralaNattuvarthaNews

പ​റ​മ്പി​ലെ ച​പ്പു​ച​വ​റു​ക​ള്‍ ക​ത്തി​ക്കു​ന്ന​തി​നി​ടെ തീ​പ​ട​ര്‍​ന്ന് വൻ നാശനഷ്ടം

ചെ​ങ്ങ​മ​നാ​ട് കു​ണ്ടൂ​ര്‍ ല​ളി​ത രാ​ജ​ന്‍റെ വീ​ടി​നു സ​മീ​പ​ത്തെ പ​റ​മ്പി​ല്‍ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം

നെ​ടു​മ്പാ​ശേ​രി: പ​റ​മ്പി​ലെ ച​പ്പു​ച​വ​റു​ക​ള്‍ കൂ​ട്ടി​യി​ട്ട് ക​ത്തി​ക്കു​ന്ന​തി​നി​ടെ തീ​പ​ട​ര്‍​ന്ന് ഷെ​ഡി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ടെ​മ്പോ ട്രാ​വ​ല​റും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും മ​ര​ത്ത​ടി​ക​ളും ക​ത്തി​ന​ശി​ച്ചു. ചെ​ങ്ങ​മ​നാ​ട് കു​ണ്ടൂ​ര്‍ ല​ളി​ത രാ​ജ​ന്‍റെ വീ​ടി​നു സ​മീ​പ​ത്തെ പ​റ​മ്പി​ല്‍ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

രാ​വി​ലെ ജോ​ലി​ക്കാ​രിയാണ് പ​റമ്പി​ലെ ക​രി​യി​ല​യും മ​റ്റും കൂ​ട്ടി​യി​ട്ട് ക​ത്തി​ച്ചത്. തു​ട​ർ​ന്ന് ഉ​ച്ച​യോ​ടെ സ​മീ​പ​ത്തെ ഷെ​ഡ്ഡി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​ന​ങ്ങ​ളി​ലേ​ക്കും മ​ര​ഉ​രു​പ്പ​ടി​ക​ളി​ലേ​ക്കും തീ ​ആ​ളി​പ്പ​ട​രു​ക​യാ​യി​രു​ന്നു. സ്കൂ​ട്ട​റി​നു തീ​പി​ടി​ച്ച​തോ​ടെ പെ​ട്രോ​ൾ ടാ​ങ്ക് പൊ​ട്ടി​ത്തെ​റി​ക്കുകയായിരുന്നു.

Read Also : ഏരുമേലി പേട്ട തുള്ളല്‍ ഇന്ന്: മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ ബുധനാഴ്ച ആരംഭിക്കും

അതേസമയം സ​മീ​പ​ത്തെ വീ​ടു​ക​ളി​ലേ​ക്ക് തീ​പ​ട​രാ​തി​രു​ന്ന​തി​നാ​ല്‍ വ​ന്‍ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്. ഷെ​ഡ് വീ​ടി​നു സ​മീ​പ​ത്തു നി​ന്ന് കു​റ​ച്ച് അ​ക​ലെ യാ​യി​രു​ന്ന​തി​നാ​ൽ സം​ഭ​വം വീ​ട്ടു​ട​മ അ​റി​ഞ്ഞി​രു​ന്നി​ല്ല. തീ ​ഉ​യ​രു​ന്ന​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സ​മീ​പ​വാ​സി​ക​ള്‍ അ​ണ​യ്ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. തുടർന്ന് അ​ങ്ക​മാ​ലി അ​ഗ്നി ര​ക്ഷാ​സേ​ന എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.

ചെ​ങ്ങ​മ​നാ​ട് എ​സ്ഐ ഷാ​ജി എ​സ്. നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. അ​സി. സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എ​ന്‍. ജി​ജി, ഗ്രേ​ഡ് അ​സി. സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ പി.​വി. പൗ​ലോ​സ്, ഫ​യ​ര്‍ ഓ​ഫീ​സ​ര്‍​മാ​രാ​യ ഷൈ​ന്‍ ജോ​സ്, ര​ജി എ​സ്. വാ​ര്യ​ര്‍, അ​നി​ല്‍ മോ​ഹ​ന്‍, ഹ​രി, രാ​ഹു​ല്‍, സ​ച്ചി​ന്‍, ഡ്രൈ​വ​ര്‍​മാ​രാ​യ സു​ധി, ബൈ​ജു എ​ന്നി​വ​രാണ് രക്ഷാപ്രവർത്തനം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button