Kallanum Bhagavathiyum
Jobs & VacanciesLatest NewsEducationCareerEducation & Career

എസ്.എസ്.കെയില്‍ സ്പെഷ്യല്‍ എഡ്യുക്കേറ്റര്‍ നിയമനം

സമഗ്ര ശിക്ഷാ കോഴിക്കോട് ജില്ലാ പ്രോജക്ട് ഓഫീസിന് കീഴിലെ ബ്ലോക്ക് റിസോഴ്സ് സെന്ററുകളില്‍ ഇന്‍ക്ലൂസീവ് എഡ്യുക്കേഷന്‍ വിഭാഗത്തില്‍ എലമെന്ററി, സെക്കന്‍ഡറി വിഭാഗം സ്പെഷ്യല്‍ എഡ്യുക്കേറ്റര്‍മാരെ നിയമിക്കുന്നു. അഭിമുഖം ജനുവരി 13ന് രാവിലെ 10 മണിക്ക് ഈസ്റ്റ് നടക്കാവിലുള്ള ജില്ലാ പ്രോജക്ട് ഓഫീസില്‍ നടക്കും.

Read Also : ചുരുളിയില്‍ തെറിവിളിയുണ്ടോ: ചുരുളി കാണാന്‍ പ്രത്യേക പൊലീസ് സംഘം

അപേക്ഷകര്‍ക്ക് റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ആര്‍.സി.ഐ) യുടെ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. അപേക്ഷകര്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണമെന്ന് ജില്ലാ പ്രോജക്ട് കോഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 0495 2361440.

shortlink

Related Articles

Post Your Comments


Back to top button