ThiruvananthapuramKeralaNattuvarthaLatest NewsNews

ജാതിയിൽ കുരുങ്ങിയ പ്രണയത്തിന്റെ രക്തസാക്ഷി: പഠിക്കാൻ മിടുക്കി, കൃഷ്ണേന്ദുവിന്റെ ആത്മഹത്യാ കുറിപ്പ് പോലും ഇംഗ്ളീഷിൽ !

തിരുവനന്തപുരം: പ്രണയ നൈരാശ്യത്തെ തുടർന്നും ആൺസുഹൃത്തിന്റെ നിരന്തരമായ മാനസിക പീഡനത്തെ തുടർന്നും വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. പഠിക്കാൻ മിടുക്കിയായ, രോഗിയായ അമ്മയുടെ അത്താണിയായ 18 വയസുകാരി കൃഷ്‌ണേന്ദു ആണ് ആത്മഹത്യ ചെയ്തത്. ജാതിയിൽ കുരുങ്ങിയ പ്രണയത്തിന്റെ രക്തസാക്ഷിയാണ് കൃഷ്‌ണേന്ദു. സംഭവത്തിൽ തെളിവ് നശിപ്പിക്കാൻ ശ്രമിച്ച കൃഷ്ണേന്ദുവിന്റെ ആൺസുഹൃത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ ദിവസം ആണ് കൃഷ്‌ണേന്ദു ആത്മഹത്യ ചെയ്തത്.

കതകും ജനലും ഇല്ലാത്ത ചോർന്നോലിക്കുന്ന മുറിയിൽ ഇരുന്ന് പഠിച്ച് ഒരു ജോലി നേടണം എന്നതായിരുന്നു കൃഷ്ണേന്ദുവിന്റെ സ്വപ്നം. രോഗിയായ അമ്മയ്ക്ക് ഏറെ സഹായമായിരുന്നു അവൾ. ബാലസംഘo യൂണിറ്റ് പ്രസിഡന്റ്‌ ആയിരുന്നു കൃഷ്‌ണേന്ദു. അന്യജാതിയിൽ പെട്ട ചിറ്റാർ സ്വദേശി ആകാശുമായി പെൺകുട്ടിക്ക് അടുപ്പമുണ്ടായിരുന്നു. എന്നാൽ, ആദിവാസി പെൺകുട്ടിയെ കെട്ടാൻ പറ്റില്ലെന്ന് പറഞ്ഞ് യുവാവ് കൃഷ്ണേന്ദുവുമായുള്ള ബന്ധത്തിൽ നിന്നും ഒഴിയുകയും മറ്റൊരു പെൺകുട്ടിയുമായി അടുക്കുകയും ചെയ്തു എന്നാണു റിപ്പോർട്ട്. ആകാശ് കൃഷ്ണേന്ദുവിനെ മാനസികമായി നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Also Read:ചർമ്മസംബന്ധമായ അണുബാധ തടയാൻ കട്ടൻചായ

മാനസികമായി തകർന്ന കൃഷ്‌ണേന്ദു ആത്മഹത്യ ചെയ്തപ്പോഴും യുവാവ് ശ്രമിച്ചത് സംഭവത്തിൽ നിന്നും തന്റെ പേര് ഒഴിവാക്കാൻ ആയിരുന്നു. ഇതിനായി കൃഷ്ണേന്ദുവിന്റെ വീട്ടിലെത്തി അവളുടെ ഫോൺ കൈക്കലാക്കി തെളിവ് ഡിലീറ്റ് ചെയ്യാനും ഫോൺ എടുത്തു കൊണ്ട് പോകാനും ശ്രമിച്ചു. സംഭവം കണ്ടുനിന്നവർ ആകാശിനെ തടയുകയും പോലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. അതേസമയം, വിതുര പാലോട് കുളത്തുപ്പുഴ ഏരിയയിൽ ഒരു മാസത്തിനിടെ ആത്മഹത്യയ്ക്ക് ശ്രമിച്ചത് 7 ആദിവാസി കുട്ടികൾ ആണ്. ഇതിൽ അഞ്ചു പെൺകുഞ്ഞുങ്ങൾ മരിച്ചു. രണ്ട് പേര് രക്ഷപെട്ടു. ആദിവാസി ദളിത് സാമൂഹികപ്രവര്‍ത്തകയായ ധന്യ രാമൻ ആണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button