AlappuzhaLatest NewsKeralaNattuvarthaNews

ഹോട്ടലുകളിലും ബേക്കറികളിലും ആ​രോ​ഗ്യ​വി​ഭാ​ഗത്തിന്റെ മിന്നൽ പരിശോധന : പഴകിയ ഭക്ഷണം പിടിച്ചെടുത്തു

ന​ഗ​ര​ത്തി​ലെ നാ​ല്​​ ഹോ​ട്ട​ലി​ൽ ​നി​ന്ന്​ പ​ഴ​കി​യ ഭ​ക്ഷ​ണ​വും ബേ​ക്ക​റി​ക​ളി​ൽ​നി​ന്ന്​ പ​ഴ​കി​യ പ​ല​ഹാ​ര​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു

ആ​ല​പ്പു​ഴ: ന​ഗ​ര​ത്തി​ലെ ഹോട്ടലുകളിലും ബേക്കറികളിലും ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം സ്ക്വാ​ഡിന്റെ മി​ന്ന​ൽ പ​രി​ശോ​ധ​ന. ന​ഗ​ര​ത്തി​ലെ നാ​ല്​​ ഹോ​ട്ട​ലി​ൽ ​നി​ന്ന്​ പ​ഴ​കി​യ ഭ​ക്ഷ​ണ​വും ബേ​ക്ക​റി​ക​ളി​ൽ​നി​ന്ന്​ പ​ഴ​കി​യ പ​ല​ഹാ​ര​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു.

ത​ത്തം​പ​ള്ളി സൗ​പ​ർ​ണി​ക, ജി​ല്ല കോ​ട​തി വാ​ർ​ഡ്​ ഹ​സീ​ന, ആ​ലും​ചു​വ​ട്​ ജ​ങ്​​ഷ​ൻ ശ്രീ​മ​ഹാ​ദേ​വ, കി​ട​ങ്ങാം​പ​റ​മ്പ് എ.​വി.​പി ട്രേ​ഡേ​ഴ്​​സ്​ എ​ന്നീ ഹോ​ട്ട​ലു​ക​ളി​ൽ ​നി​ന്ന്​ പ​ഴ​കി​യ ചോ​റ്, പൊ​റോ​ട്ട, ച​പ്പാ​ത്തി, ദോ​ശ, സാ​മ്പാ​ർ, മീ​ൻ, ഇ​റ​ച്ചി, ഗോ​ത​മ്പ്​ പാ​യ​സം, ബി​രി​യാ​ണി, ക​ക്ക​യി​റ​ച്ചി, ചി​ക്ക​ൻ​ക​റി, ബീ​ഫ്​ ക​റി, അ​ൽ​ഫാം, ചി​ല്ലി​ചി​ക്ക​ൻ എ​ന്നി​വ​യ​ട​ക്കമുള്ള ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളാ​ണ്​ പി​ടി​ച്ചെ​ടു​ത്ത​ത്.

ന​ഗ​ര​ത്തി​ലെ അ​ഞ്ച്​ ബേ​ക്ക​റി​ക​ളി​ൽ ​നി​ന്നാ​ണ്​ പ​ഴ​കി​യ പ​ല​ഹാ​ര​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്. ക്ലാ​സി​ക്, ക​ള​രി​ക്ക​ൽ, കി​ട​ങ്ങാം​പ​റ​മ്പ്​ എ​സ്.​എ​ൻ, സ്‌​റ്റാ​ച്യു​വി​ന് സ​മീ​പ​ത്തെ പ്രി​യ ബേ​ക്ക​റി, ഇ​ന്ദി​ര ജ​ങ്​​ഷ​ന്​ സ​മീ​പ​ത്തെ അ​റേ​ബ്യ​ൻ ഷേ​ക്ക്​ ക​​ഫേ എ​ന്നി​വി​ട​ങ്ങ​ളി​ൽ​ നി​ന്നാ​ണ്​ പ​ഴ​കി​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. ബേ​ക്ക​റി​ക​ളി​ൽ ​നി​ന്ന്​ പ​ഴ​കി​യ പാ​ൽ, മാം​ഗോ ജ്യൂ​സ്, പീ​ന​ട്ട് ബ​ട്ട​ർ, കേ​ക്ക്, മി​ക്സ്ച​ർ, ബ​ൺ, ഷാ​ർ​ജ ഷേ​ക്ക്, പ​ഫ്സ്, ബ്ര​ഡ് എ​ന്നി​വ​യാ​ണ്​ പി​ടി​ച്ചെ​ടു​ത്ത​ത്.

Read Also : ജാതിയിൽ കുരുങ്ങിയ പ്രണയത്തിന്റെ രക്തസാക്ഷി: പഠിക്കാൻ മിടുക്കി, കൃഷ്ണേന്ദുവിന്റെ ആത്മഹത്യാ കുറിപ്പ് പോലും ഇംഗ്ളീഷിൽ !

ഹോട്ടലുകളിൽ വൃ​ത്തി​ഹീ​ന​സാ​ഹ​ച​ര്യ​ത്തി​ൽ സൂ​ക്ഷി​ച്ച ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും ബേ​ക്ക​റി​ക​ളി​ൽ​ നി​ന്ന്​ പി​ടി​കൂ​ടി​യ കാ​ല​ഹ​ര​പ്പെ​ട്ട പാ​ലും പാ​ക്ക​റ്റ്​ ഉ​ൽ​പ​ന്ന​ങ്ങ​ളും പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു. നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത്​ പി​ഴയും​ ചു​മ​ത്തിയിട്ടുണ്ട്.

ഹെ​ൽ​ത്ത് ഇ​ൻ​സ്​​പെ​ക്ട​ർ ആ​ർ. അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആയിരുന്നു പരിശോധന. ചൊ​വ്വാ​ഴ്ച രാ​വി​ലെ 6.30 മു​ത​ൽ ഉ​ച്ച​വ​രെ​യാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ജെ.​എ​ച്ച്.​ഐ​മാ​രാ​യ സി.​വി. ര​ഘു, ടെ​ൻ​ഷി സെ​ബാ​സ്റ്റ്യ​ൻ, ഗി​രീ​ഷ്, ശി​വ​കു​മാ​ർ എ​ന്നി​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. വ​രും​ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് ന​​ഗര​സ​ഭ അ​ധ്യ​ക്ഷ സൗ​മ്യ​രാ​ജ്, ആ​രോ​ഗ്യ​സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ബീ​ന ര​മേ​ശ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button