KasargodKeralaNattuvarthaLatest NewsNews

ആയുർവേദ ഡോക്ടറുടെ ക്ലിനിക്കിൽനിന്ന് അലോപ്പതിമരുന്ന് പിടിച്ചെടുത്ത സംഭവം: ഡോക്ടർക്കെതിരേ കേസ് എടുത്തു

കാസർകോട്‌: ആയുർവേദ ഡോക്ടറുടെ ക്ലിനിക്കിൽനിന്ന് അലോപ്പതിമരുന്ന് കണ്ടെടുത്ത സംഭവത്തിൽ ഡോക്ടർക്കെതിരേ കേസ്. ഡ്രഗ്സ് കൺട്രോൾ വകുപ്പ് നടത്തിയ പരിശോധനയിൽ കാസർകോട്‌ ജില്ലയിലെ വൊർക്കാഡിയിലെ ആയുർവേദ ഡോക്ടറിൽനിന്നാണ് ആലോപ്പതി മരുന്നുകൾ പിടിച്ചെടുത്തത്.

അതിർത്തിഗ്രാമങ്ങളിൽ യോഗ്യതയില്ലാത്ത ആയുർവേദ ഡോക്ടർമാർ ആലോപ്പതി മരുന്നുകൾ ഉപയോഗിച്ച് ചികിത്സ നടത്തുന്നുവെന്ന് നേരത്തെ ഇന്റലിജിൻസ് റിപ്പോർട്ട് നൽകിയിരുന്നു. ഇതിനെ തുടർന്ന് പ്രദേശത്ത് ഡ്രഗ്സ് കൺട്രോൾ വിഭാഗം രണ്ടുദിവസങ്ങളിലായി പരിശോധന നടത്തി വരികയാണ്. വൊർക്കാടി മജിർപള്ള എന്ന സ്ഥലത്തെ ബാരധ്വജ ക്ലിനിക്കിൽനിന്ന് 30,000 രൂപ വിലവരുന്ന അലോപ്പതിമരുന്നുകൾ പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

‘പിണറായി ഭരണം കണ്ടോ, ടിം…ടിം, നാണമില്ലല്ലേ’, തിരുവാതിര കളിയില്‍ പരിഹാസവുമായി നടനും സംവിധായകനുമായ അൻസാർ: വീഡിയോ

മൂന്നുമുതൽ അഞ്ചുവർഷം വരെ തടവും ഒരുലക്ഷം രൂപയിൽ കുറയാത്ത പിഴയും ലഭിക്കാവുന്ന കുറ്റമാണിതെന്ന് ഡ്രഗ് ഇന്റലിജൻസ് സ്‌ക്വാഡ് ചീഫ് ഇൻസ്‌പെക്ടർ അറിയിച്ചു. കസ്റ്റഡിയിലെടുത്ത മരുന്നുകളും രേഖകളും കാസർകോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി – രണ്ടിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button