Latest NewsInternational

യു.എസ് ഉപരോധിച്ച് മണിക്കൂറുകളായില്ല : പുതിയ മിസൈലുകൾ തൊടുത്ത് മറുപടി നൽകി ഉത്തര കൊറിയ

പ്യോങ്ങ്യാങ്: ഉത്തര കൊറിയ വീണ്ടും വിജയകരമായ മിസൈൽ പരീക്ഷണങ്ങൾ നടത്തിയെന്ന് റിപ്പോർട്ടുകൾ. നേരത്തെ നടത്തിയ മിസൈൽ പരീക്ഷണങ്ങളുടെ പേരിൽ അമേരിക്ക ഉത്തര കൊറിയയ്ക്ക് മേൽ ഉപരോധങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലാണ് അമേരിക്കയെ പ്രകോപിപ്പിച്ച് കിം ഭരണകൂടത്തിന്റെ ഈ നടപടി.

രണ്ടു ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളാണ് കിഴക്കു ദിശ ലക്ഷ്യമാക്കി ഉത്തര കൊറിയ വിക്ഷേപിച്ചത്. ഉത്തര കൊറിയൻ സൈനിക വാർത്ത ഏജൻസിയായ യോൻഹാപ് ആണ് ഈ വിവരം പുറത്തു വിട്ടത്. ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

നേരത്തെ, ശബ്ദാതിവേഗ മിസൈൽ ഭാഗത്തിലെ സർവ്വശക്തനായ ഹൈപ്പർസോണിക് മിസൈലിന്റെ പരീക്ഷണവും ഉത്തര കൊറിയ നടത്തിയിരുന്നു. സർവ്വ സംഹാരത്തിന് ഉപയോഗിക്കാവുന്ന ഉത്തര കൊറിയയുടെ ഇത്തരത്തിലുള്ള ആയുധ സംഭരണം തടയാൻ അമേരിക്ക പഠിച്ച പണി പതിനെട്ടും നോക്കുന്നുണ്ട്. എങ്കിലും, ബൈഡൻ ഭരണകൂടത്തിന്റെ കണക്കുകൂട്ടലിലും അപ്പുറമാണ് ഉത്തര കൊറിയയുടെ നീക്കങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button