Latest NewsNewsSaudi ArabiaInternationalGulf

മൊബൈൽ ഫോണും പണവും കവർന്നു: പ്രവാസി ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ

ജിദ്ദ: മൊബൈൽ ഫോണും പണവും കവർന്ന പ്രവാസി ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ. സൗദി അറേബ്യയിലാണ് സംഭവം. ജിദ്ദയിൽ ബൈക്കിൽ സഞ്ചരിച്ച് മൊബൈൽ ഫോണും പണവും കവർന്നവരാണ് പിടിയിലായതെന്ന് സൗദി പോലീസ് അറിയിച്ചു. സൗദി യുവാവിനെയും വിദേശിയെയുമാണ് അറസ്റ്റ് ചെയ്തത്.

Read Also: അഞ്ച് കൊല്ലം പിന്നിട്ട സർക്കാരിനോടാണ് ഒന്‍പത് മാസം പ്രായമായതിനെ താരതമ്യം ചെയ്യുന്നത്, സർക്കാരിന് സാവകാശം നൽകണം:കോടിയേരി

നിയമനടപടികൾ പൂർത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പ്രവിശ്യ പോലീസ് വ്യക്തമാക്കി. അതേസമയം സൗദി അറേബ്യയിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമങ്ങൾ കഴിഞ്ഞ ദിവസം അധികൃതർ പരാജയപ്പെടുത്തിയിരുന്നു. 83 ലക്ഷം നിരോധിത മയക്കുമരുന്ന് ഗുളികകളാണ് ജിദ്ദ ഇസ്ലാമിക് പോർട്ട് വഴി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Read Also: രാജ്യത്തെ മുസ്ലിം സമുദായത്തിന്റെ ഏറ്റവും വലിയ ഗുണകാംക്ഷി ബിജെപി: അവർക്ക് വോട്ട് ചെയ്യണമെന്ന് മുസ്ലിം രാഷ്ട്രീയ മഞ്ച്

shortlink

Related Articles

Post Your Comments

Related Articles


Back to top button