KeralaLatest NewsIndia

മാധ്യമങ്ങൾ ക്രൂരമായി വേട്ടയാടുന്നു: മാധ്യമവിചാരണ തടയണമെന്നാവശ്യപ്പെട്ട് ദിലീപ് കോടതിയിൽ

മാധ്യമവിചാരണ നടത്തി തനിക്കെതിരെ ജനവികാരം ഉണ്ടാക്കാന്‍ അന്വേഷണ സംഘം ശ്രമിക്കുന്നുവെന്നും ദിലീപ്

കൊച്ചി: നടി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ നടക്കുന്നത് മാധ്യമ വിചാരണയാണെന്ന് ദിലീപ് പറയുന്നു. മാധ്യമവിചാരണ ഹൈക്കോടതി ഇടപെട്ട് തടയണമെന്നാണ് ആവശ്യം. അന്വേഷണ സംഘവും പ്രോസിക്യൂഷനും ചേര്‍ന്ന് കേസ് അട്ടിമറിക്കുകയാണ്. രഹസ്യ വിചാരണ നിര്‍ദേശം മാധ്യമപ്രവര്‍ത്തകര്‍ ലംഘിച്ചുവെന്നും ദിലീപ് ആരോപിക്കുന്നു.

വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കും വരെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നാണ് ദിലീപ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ കോടതിയില്‍ നിന്ന് ദിലീപിന് തിരിച്ചടി നേരിട്ടതിന് പിന്നാലെ പുതിയ ആവശ്യവുമായി സമീപിച്ചിരിക്കുന്നത്. ചില മാധ്യമങ്ങൾ തനിക്കെതിരെ നടത്തുന്ന ആരോപണത്തിൽ സംശയമുണ്ടെന്നും ദിലീപ് പറയുന്നു. മാധ്യമവിചാരണ നടത്തി തനിക്കെതിരെ ജനവികാരം ഉണ്ടാക്കാന്‍ അന്വേഷണ സംഘം ശ്രമിക്കുന്നുവെന്നും ദിലീപ് ആരോപിക്കുന്നു.

രഹസ്യ വിചാരണ എന്ന കോടതി ഉത്തരവ് ലംഘിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. അതേസമയം നടിയെ ആക്രമിച്ച കേസില്‍ എട്ട് സാക്ഷികളെ വിസ്തരിക്കാന്‍ പ്രോസിക്യൂഷന്‍ ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ട്. 12 സാക്ഷികളെ വിസ്തരിക്കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ഹര്‍ജി. ഇതില്‍ എട്ട് പേരെ വിസ്തരിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അഞ്ച് പുതിയ സാക്ഷികളെയും നേരത്തെ വിസ്തരിച്ച മൂന്ന് സാക്ഷികളെയും വിസ്തരിക്കാനാണ് കോടതി അനുമതി.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ വിഐപിയെ കുറിച്ചുള്ള അന്വേഷണം ശക്തമായിരിക്കുകയാണ്. ഒപ്പം കേസിലെ മാഡം എന്ന് പറയുന്ന സ്ത്രീയെ കുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇത് ഒരു പെണ്ണ് അനുഭവിക്കേണ്ടതാണ് എന്ന് ദിലീപ് സുഹൃത്തായ ബൈജു എന്നയാളോട് പറഞ്ഞുവെന്നാണ് ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയിരിക്കുന്നത്. ഈ സംഭാഷണം റെക്കോര്‍ഡ് ചെയ്താണ് ബാലചന്ദ്രകുമാര്‍ പോലീസിന് കൈമാറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button