Latest NewsNewsIndia

പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പാകിസ്താന്‍ പുതിയ ഭീകര സംഘടന ഉണ്ടാക്കിയതായി കണ്ടെത്തല്‍

ഭീകരരെ റിക്രൂട്ട് ചെയ്തിരുന്നത് ഈ സംസ്ഥാനങ്ങളില്‍ നിന്ന്

ന്യൂഡല്‍ഹി : പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പാകിസ്താന്‍ പുതിയ ഭീകര സംഘടന ഉണ്ടാക്കിയതായി റിപ്പോര്‍ട്ട്. പാക് ചാരസംഘടനയായ ഐഎസ്ഐയാണ് ലഷ്‌കര്‍ ഇ മുസ്തഫ എന്ന സംഘടന രൂപീകരിച്ചത്. പാകിസ്താനെതിരെ ഉണ്ടായ അന്താരാഷ്ട്ര സമ്മര്‍ദ്ദം വഴിതിരിച്ചുവിടാനായിരുന്നു ഈ നിര്‍ണായക നീക്കമെന്നും ഇന്ത്യന്‍ ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തി.

Read Also : കേരളത്തിലെ പോലീസ് സംവിധാനത്തിന്റെ തോളിൽ കയ്യിട്ടാണു ഗുണ്ടകളുടെ നടപ്പ്: കെകെ രമ

ജെയ്ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസറിന്റെ സഹോദരന്‍ അബ്ദുള്‍ റൗഫാണ് ഈ ഗൂഢനീക്കത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ലഷ്‌കര്‍ ഇ മുസ്തഫ എന്ന ഭീകര സംഘടന രൂപീകരിക്കുകയും അതിലേക്ക് ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരെ റിക്രൂട്ട് ചെയ്യുകയും ചെയ്തത് ഇയാളാണ്. ഇന്ത്യയിലുള്ള ഭീകര സംഘടനയാണ് പുല്‍വാമയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം നടത്തിയത് എന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ഈ നീക്കം എന്നും കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ ആക്രമണം നടത്താന്‍ ജെയ്ഷെ മുഹമ്മദ് സംഘടനയ്ക്ക് ഐഎസ്ഐയുടെ എല്ലാ പിന്തുണയും ലഭിച്ചിരുന്നുവെന്ന് നേരത്തെ തെളിഞ്ഞിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button