Latest NewsNewsFootballSports

സ്പാനിഷ് സൂപ്പര്‍ കപ്പ് റയല്‍ മാഡ്രിഡിന്

റിയാദ്: സ്പാനിഷ് സൂപ്പര്‍ കപ്പ് റയല്‍ മാഡ്രിഡിന്. അത്‌ലറ്റിക് ബില്‍ബാവോയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് റയൽ മാഡ്രിഡ് കിരീടം ചൂടിയത്. ലൂക്ക മോഡ്രിച്ചിന്റെ സൂപ്പര്‍ ഫിനിഷിംഗും കരീം ബെന്‍സേമയുടെ പെനാല്‍റ്റിയുമായിരുന്നു റയലിന്റെ വിജയ ഗോളുകൾ.

സൂപ്പര്‍കപ്പില്‍ റയല്‍ 12-ാം റയൽ മാഡ്രിഡ് തവണയാണ് മുത്തമിടുന്നത്. സെമി ഫൈനലിൽ കരുത്തരായ ബാഴ്‌സലോണയെ പരാജയപ്പെടുത്തിയാണ് റയൽ ഫൈനൽ ബർത്തുറപ്പിച്ചത്. കിക്കോഫ് മുതല്‍ കളിയുടെ നിയന്ത്രണം കാല്‍ക്കല്‍ ഭദ്രമാക്കിയായിരുന്നു കിരീടത്തിലേക്ക് റയലിന്റെ പ്രയാണം.

Read Also:- പഴത്തൊലിയുടെ ഔഷധ ഗുണങ്ങൾ..

38-ാം മിനുറ്റില്‍ വലതുവിംഗിലൂടെ കുതിച്ച റോഡ്രിഗോ നല്‍കിയ പാസ് സൂപ്പര്‍ ഫിനിഷില്‍ വലയിലാക്കുകയായിരുന്നു ലൂക്ക മോഡ്രിച്ച്. രണ്ടാംപകുതിയില്‍ 52-ാം മിനുറ്റില്‍ എതിര്‍ താരത്തിന്റെ ഹാന്‍ഡ് ബോളില്‍ വീണുകിട്ടിയ പെനാല്‍റ്റി വലയിലെത്തിച്ച് ബെന്‍സേമ റയലിന്റെ പട്ടിക പൂര്‍ത്തിയാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button