Latest NewsNewsBeauty & StyleLife StyleHealth & Fitness

ശരീരത്തിലെ സ്ട്രെച്ച് മാർക്കുകൾ ഇനി എളുപ്പത്തിൽ മാറ്റാം

അരഭാഗം, തുട, പുറം, ഇടുപ്പ്, സ്തനങ്ങൾ, നിതംബം തുടങ്ങിയ ഭാഗങ്ങളിലാണ് സാധാരണയായി ഇത് കാണപ്പെടുന്നത്

ശരീരത്തിൽ സ്ട്രെച്ച് മാർക്കുകൾ ഉണ്ടാകാത്തവർ വിരളമായിരിക്കും. സ്ത്രീകൾക്കും പുരുഷന്മാർക്കും ഈ ഒരു പ്രശനം ഉണ്ടാകാറുണ്ട്. സ്ട്രെച്ച് മാർക്ക് ഉണ്ടാകുന്നത് പ്രധാനമായും മൂന്നു കാര്യങ്ങൾ കൊണ്ടാണ്. അരഭാഗം, തുട, പുറം, ഇടുപ്പ്, സ്തനങ്ങൾ, നിതംബം തുടങ്ങിയ ഭാഗങ്ങളിലാണ് സാധാരണയായി ഇത് കാണപ്പെടുന്നത്. പ്രസവശേഷം ഉണ്ടാവുന്ന സ്ട്രെച്ച് മാർക്ക് ആണ് സ്ത്രീകൾ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിക്കുന്നത്. ഗർഭകാലത്ത് ആണ് ഇത് ആരംഭിക്കുന്നത്. ഗർഭകാലത്തുണ്ടാകുന്ന വയറിൻറെ വലിച്ചിൽ മൂലമാണ് ഇത് ഉണ്ടാകുന്നത്. പ്രഗ്നൻറ് ആയിരിക്കുന്ന സമയത്ത് തന്നെ ഒലിവോയിൽ കറ്റാർവാഴജെൽ പുരട്ടുന്നത് സ്ട്രെച്ച് മാർക്ക് മാറ്റുന്നതിനുള്ള ഒരു വഴിയാണ്.

സ്ട്രെച്ച് മാർക്ക് ഉള്ളവർക്ക് പൂർണമായി ഇല്ലാതാക്കാൻ പാർശ്വഫലങ്ങൾ ഒന്നും തന്നെ ഇല്ലാത്ത അഞ്ച് മാര്ഗങ്ങള് എന്തൊക്കെയാണെന്ന് നോക്കാം. സ്ട്രെച്ച് മാർക്കുകൾ അനാരോഗ്യത്തിന്റെ സൂചനയൊന്നുമല്ല, എന്നാൽ, ഇവ പൊതുവെ പലർക്കും ആത്മവിശ്വാസം നഷ്ടപെടുത്തുന്നുണ്ട്. മാർക്കുകളെ സ്വാഭാവികമായ രീതിയിൽ ഒഴിവാക്കുന്നതിന് പരിഹാരമായ ചില പ്രകൃതിദത്ത മാർഗങ്ങൾ പരീക്ഷിക്കാം.

1. നാരങ്ങ നീര്

ചർമത്തിലെ നിറവ്യത്യാസങ്ങൾ കുറയ്ക്കാൻ നാരങ്ങ സഹായിക്കുന്നു. സ്ട്രെച്ച് മാർക്കുകൾ ഉള്ള സ്ഥലത്ത് ദിവസവും നാരങ്ങ നീര് പുരട്ടുക. അല്ലെങ്കിൽ ഒരു നാരങ്ങ പകുതിയായി അരിഞ്ഞെടുത്ത് സ്ട്രെച്ച് മാർക്കുകൾ ഉള്ള ഭാഗത്ത് തടവുക. ഇത് ഒരു മാസത്തോളം മുടങ്ങാതെ ചെയ്യുമ്പോൾ തന്നെ അതിന്റെ വ്യത്യാസം മനസിലാകും.

Read Also : നിയമ പോരാട്ടം: വാഹനാപകടത്തിൽ പരിക്കേറ്റ മലയാളിയ്ക്ക് നാലു കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ച് ദുബായ് കോടതി

2. മുട്ടയുടെ വെള്ള

പ്രോട്ടീനുകളാൽ സമൃദമായ മുട്ടയുടെ വെള്ള ചർമ പരിഹാരങ്ങൾക്കുള്ള കിടിലൻ മാർഗമാണ്. മുട്ടയുടെ വെള്ള സ്ട്രെച്ച് മാർക്കുകളിൽ പ്രയോഗിക്കുമ്പോൾ ഇത് ചർമ്മത്തിൻ്റെ വലിച്ചിൽ കുറച്ചുകൊണ്ട് കൂടുതൽ ഇറുകിയതാക്കാൻ സഹായിക്കും.

3. ഉരുളക്കിഴങ്ങ് നീര്

ഉരുളക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന അന്നജം ചർമ്മത്തിൽ നിന്ന് ഇരുണ്ട വൃത്തങ്ങൾ, പാടുകൾ, കളങ്കങ്ങൾ എന്നിവ കുറയ്ക്കാൻ സഹായിക്കും. ഉരുളക്കിഴങ്ങ് ചർമ്മത്തെ ബ്ലീച്ച് ചെയ്യുകയും പതിവായി പ്രയോഗിക്കുമ്പോൾ സ്ട്രെച്ച് മാർക്കുകളുടെ വലുപ്പം കുറയ്ക്കും.

4. കറ്റാർ വാഴ ജെൽ

കറ്റാർ വാഴ ഇലയുടെ പുറം പാളി നീക്കം ചെയ്ത് ഇലയുടെ ഉള്ളിൽ നിന്ന് പശപശപ്പുള്ള ജെൽ പുറത്തെടുക്കുക. സ്ട്രെച്ച് മാർക്കുകളിൽ ഈ വാഴ ജെൽ പ്രയോഗിച്ച് 2-3 മണിക്കൂർ കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകുക. രണ്ടാഴ്ചകൊണ്ട് തന്നെ വ്യത്യാസം മനസിലാകും.

5. പഞ്ചസാര

പഞ്ചസാര, ഒലിവ് ഓയിൽ, നാരങ്ങ നീര് എന്നിവ ചേർത്ത് മിക്സ് ചെയ്തെടുത്ത് സ്ട്രെച്ച് മാർക്കുകളിൽ ഏകദേശം 10 മിനിറ്റ് തടവുക. ഇളം ചൂടുള്ള വെള്ളത്തിൽ കഴുകിക്കളയാം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button