Latest NewsNews

വനിതകള്‍ക്ക് നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ച്‌ താലിബാന്‍: തോക്ക് ചൂണ്ടി ഭീഷണി

തൊഴിലിടങ്ങളിലെ തുല്ല്യ നീതിക്ക് വേണ്ടി യാണ് വനിതകളുടെ സമരം

കാബൂള്‍: കാബൂള്‍ സര്‍വകലാശാലയ്ക്ക് മുന്നിൽ സമരം ചെയ്ത വനിതകള്‍ക്ക് നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ച്‌ താലിബാന്‍. തൊഴിലിടങ്ങളിലെ തുല്ല്യ നീതിക്ക് വേണ്ടി യാണ് വനിതകളുടെ സമരം. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. ഗാര്‍ഡിയന്‍ ഉള്‍പ്പെടെയുള്ള അന്തര്‍ദേശീയ മാദ്ധ്യമങ്ങള്‍ വാര്‍ത്ത് പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയതതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

read also: കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 17,892 വാക്‌സിൻ ഡോസുകൾ

ഞായറാഴ്ച വൈകുന്നേരം സമാധാനപരമായി കാബൂള്‍ സര്‍വകലാശാലയ്ക്ക് മുന്നില്‍ നിന്ന് പ്രതിഷേധിക്കുകയായിരുന്ന തങ്ങളുടെ അടുത്തേക്ക് മൂന്ന് വാഹനങ്ങളിലായി
താലിബാന്‍ക്കാര്‍ എത്തുകയും തങ്ങള്‍ക്ക് നേരെ കുരുമുളക് സ്പ്രേ അടിക്കുകയുമായുരുന്നെന്ന് പ്രതിഷേധക്കാരില്‍ ഒരാള്‍ പറഞ്ഞു. തുടര്‍ന്ന് സ്ത്രീകളെ ആക്രമിക്കാന്‍ നാണമില്ലേ എന്ന് ചോദിച്ചപ്പോള്‍ തങ്ങള്‍ക്ക് നേരെ അവര്‍ തോക്ക് ചൂണ്ടി വിരട്ടിയോട്ടിച്ചെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി. കണ്ണില്‍ കുരുമുളക് വീണതിനെ തുടര്‍ന്ന് പ്രതിഷേധക്കാരില്‍ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button