Latest NewsNewsInternationalKuwaitGulf

രാജ്യത്തേക്ക് പ്രവേശിച്ച ശേഷം പിസിആർ നെഗറ്റീവ് ഫലം ലഭിക്കുന്നവർക്ക് ക്വാറന്റെയ്ൻ ഒഴിവാക്കും: തീരുമാനവുമായി കുവൈത്ത്

കുവൈത്ത് സിറ്റി: രാജ്യത്തേക്ക് പ്രവേശിച്ച ശേഷം പിസിആർ നെഗറ്റീവ് ഫലം ലഭിക്കുന്നവർക്ക് ക്വാറന്റെയ്ൻ ഒഴിവാക്കുമെന്ന് കുവൈത്ത്. വിദേശത്ത് നിന്നെത്തുന്ന കോവിഡ് വാക്‌സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള വ്യക്തികൾക്ക് ഏതാനം നിബന്ധനകൾക്ക് വിധേയമായി ഹോം ക്വാറന്റീൻ ഒഴിവാക്കി നൽകാൻ തീരുമാനിച്ചു. കുവൈത്ത് ക്യാബിനറ്റാണ് ഇക്കാര്യം അറിയിച്ചത്.

Read Also: ഉത്തരവാദിത്തമുള്ള ഭരണാധികാരികൾ അന്താരാഷ്ട്ര വേദികളിൽ എഴുതി തയ്യാറാക്കിയ പ്രസംഗം ആണ് വായിക്കുന്നത്: രാഹുലിനെതിരെ വാര്യർ

കുവൈത്ത് ആഭ്യന്തര മന്ത്രി ശൈഖ് ഹമദ് ജാബിർ അൽ അലി അൽ സബാഹ് നേതൃത്വം നൽകുന്ന കോവിഡ് കമ്മിറ്റി ഇതുസംബന്ധിച്ച പ്രസ്താവന പുറത്തിറക്കുകയും ചെയ്തു. വാക്‌സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് ഉൾപ്പടെ ജനുവരി 18 മുതൽ 7 ദിവസത്തെ ഹോം ക്വാറന്റെൻ ഏർപ്പെടുത്തിയിട്ടുണ്ടെന്നും എന്നാൽ കുവൈത്തിൽ എത്തിയ ശേഷം നടത്തുന്ന പിസിആർ പരിശോധനയിൽ നെഗറ്റീവ് റിസൾട്ട് ലഭിക്കുന്നവർക്ക് ക്വാറന്റെയ്ൻ ഒഴിവാക്കാമെന്നും ഈ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

Read Also: കൊവിഡ് നിയന്ത്രണം ലംഘിച്ച് പട്ടാമ്പി ഗവണ്‍മെന്റ് കോളേജില്‍ ഡി.ജെ പാര്‍ട്ടി : പങ്കെടുത്തത് 500 ഓളം പേർ

shortlink

Related Articles

Post Your Comments

Related Articles


Back to top button