Jobs & VacanciesLatest NewsEducationCareerEducation & Career

ലൈഫ് സ്‌കില്‍ഡ് എഡ്യുക്കേഷന്‍ ഡിപ്ലോമയ്ക്ക് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2022 ജനുവരി സെക്ഷനില്‍ നടത്തുന്ന ലൈഫ് സ്‌കില്‍ഡ് എഡ്യുക്കേഷന്‍ ഡിപ്ലോമ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി പാസായവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷമാണ് കാലാവധി. അംഗീകൃത പഠനകേന്ദ്രത്തിന്റെ സഹായത്തോടെയാണ് തിയറി-പ്രാക്ടിക്കല്‍ ക്ലാസുകള്‍ നടത്തുക.

Read Also : ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡ് ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്

അപേക്ഷാ ഫോമും പ്രോസ്പെക്ടസും തിരുവനന്തപുരം എസ്.ആര്‍.സി ഓഫീസില്‍ നിന്ന് ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31. കൂടുതല്‍ വിവരങ്ങള്‍ക്ക് സ്റ്റഡി സെന്ററുമായി ബന്ധപ്പെടാവുന്നതാണെന്ന് ഡയറക്ടര്‍ അറിയിച്ചു.

വിലാസം-ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം- 33. ഫോണ്‍- 0471 2325101, 2325102, 8281114464. വെബ്സൈറ്റ്- www.srccc.in.

shortlink

Related Articles

Post Your Comments


Back to top button