KeralaLatest NewsNews

സര്‍ക്കാര്‍ ആശുപത്രികളില്‍ ആര്‍ടിപിസിആര്‍ പരിശോധനക്കുള്ള സജ്ജീകരണങ്ങള്‍ ഒരുക്കാത്തത് സ്വകാര്യ ലാബുകളെ സഹായിക്കാന്‍

സര്‍ക്കാരിനെതിരെ ആരോപണങ്ങളുമായി കോട്ടയം ബിജപി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍

കോട്ടയം : കോവിഡ് വ്യാപനം അതിരൂക്ഷമായിട്ടും സര്‍ക്കാര്‍ ആശുപത്രികളില്‍ ആര്‍ടിപിസിആര്‍ പരിശോധനക്കുള്ള സജ്ജീകരണങ്ങള്‍ ഒരുക്കാത്തത് സ്വകാര്യ ലാബുകളെ സഹായിക്കാനാണെന്ന് കോട്ടയം ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ ആരോപിച്ചു. കോവിഡ് വ്യാപനം അതിരൂക്ഷമായിട്ടും സര്‍ക്കാര്‍ ആശുപത്രികളില്‍ പരിശോധന നാമമാത്രമാണെന്നും ലിജിന്‍ ആരോപിക്കുന്നു. കോട്ടയം ജില്ലയില്‍ ടിപിആര്‍ നിരക്ക് 35 ശതമാനത്തിലേറെ ആയിട്ടും പരിശോധനയുടെ എണ്ണം വര്‍ദ്ധിപ്പിച്ചിട്ടില്ലെന്നും ലിജിന്‍ ചൂണ്ടിക്കാട്ടി.

Read Also : എന്നോട് അപമര്യാദ കാണിച്ച പള്ളുരുത്തി കോർപ്പറേഷനിലെ ജിതിന്റെ മുഖം നോക്കി ഒന്ന് കൊടുക്കാൻ പോകുവായാണ്: മിനി ജോസി

‘കാഞ്ഞിരപ്പള്ളി, പാമ്പാടി താലൂക്ക് ആശുപത്രികളില്‍ കോവിഡ് ടെസ്റ്റ് നിലച്ചിട്ട് മാസങ്ങളായി. കോവിഡ് നിരക്ക് വളരെയേറെ ഉയര്‍ന്നിട്ടും കോട്ടയം, പാല , ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രികളില്‍ ദിവസേന 50 ല്‍ താഴെയാണ് ടെസ്റ്റുകള്‍ നടത്തുന്നത്. ഇത് സ്വകാര്യ ലാബുകളെ സഹായിക്കാനാണ്. ആവശ്യത്തിന് സ്റ്റാഫ് ഇല്ലെന്ന കാരണത്താല്‍ പരിശോധനയും ചികിത്സയും ലഭ്യമാകാത്ത സാഹചര്യം ഒഴിവാക്കണം’, ലിജിന്‍ ലാല്‍ ആവശ്യപ്പെട്ടു.

‘കോവിഡ് ബാധിതരായി മരണപ്പെട്ടവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യം ലഭിക്കുവാന്‍ കേരളത്തില്‍ കാലതാമസം നേരിടുന്നു. ഒരു വര്‍ഷമായിട്ടും ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നും ലഭിക്കേണ്ട ഡെത്ത് ഡിക്ലറേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത കാരണത്താല്‍ കേന്ദ്രസര്‍ക്കാര്‍ ആനുകൂല്യം അര്‍ഹരായവര്‍ക്ക് ലഭിക്കാതെ പോകുന്നു. ജീവനക്കാരുടെ കുറവാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുവാന്‍ താമസം നേരിടുന്നതിന് കാരണമായി പറയുന്നത്. . കോവിഡ് മരണത്തിന് ഇരയായവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അര്‍ഹതപ്പെട്ട ആനുകൂല്യം എത്രയും വേഗം ലഭ്യമാക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം’ , ലിജിന്‍ ലാല്‍ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button