Latest NewsNewsLife StyleFood & CookeryHealth & Fitness

ഈ പച്ചക്കറികൾ ഹൃദയാരോ​ഗ്യം സംരക്ഷിക്കും

ആരോഗ്യകരമല്ലാത്ത ആഹാര ശീലങ്ങളും വ്യായാമത്തിന്റെ അഭാവവും പലപ്പോഴും ഹൃദ്രോഗ സാധ്യതയെ വര്‍ധിപ്പിക്കാനും കാരണമാകാം

ചിട്ടയല്ലാത്ത ജീവിതശൈലി, ശരീരഭാരം എന്നിവ പലപ്പോഴും ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കും. ആരോഗ്യകരമല്ലാത്ത ആഹാര ശീലങ്ങളും വ്യായാമത്തിന്റെ അഭാവവും പലപ്പോഴും ഹൃദ്രോഗ സാധ്യതയെ വര്‍ധിപ്പിക്കാനും കാരണമാകാം. ഹൃദയത്തിന്‍റെ നല്ല ആരോഗ്യത്തിന് ഡയറ്റില്‍ ചില പച്ചക്കറികള്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

കാബേജില്‍ ധാരാളം പോഷക​ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇലക്കറികളുടെ ഇനത്തിലെ സൂപ്പര്‍ ഹീറോ എന്നാണ് കാബേജിനെ വിശേഷിപ്പിക്കുന്നത്. വിറ്റാമിന്‍ എ, ബി2, സി എന്നിവയോടൊപ്പം കാത്സ്യം, മഗ്നീഷ്യം, ഫോസ്‌ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം, സള്‍ഫര്‍ എന്നിവയും കാബേജില്‍ അടങ്ങിയിരിക്കുന്നു. ഇവ കൊളസ്ട്രോളിനെ നിയന്ത്രിക്കുകയും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും.

Read Also : ‘കിളികൾക്ക് എങ്ങോട്ട് വേണേലും പറക്കാമല്ലോ’: സിപിഎം യോഗത്തിൽ പങ്കെടുത്ത വയൽക്കിളി സമരനേതാവ് സുരേഷ് കീഴാറ്റൂരിന് പരിഹാസം

ബ്രൊക്കോളിയില്‍ ഹൃദയത്തിന്‍റെ ആരോഗ്യത്തിന് വേണ്ട മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളും, ഒമേഗ-3 ഫാറ്റി ആസിഡുകളും ഫൈബറുമെല്ലാം അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇത് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയ ആരോഗ്യത്തിന് നല്ലതാണ്.

തക്കാളിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ കെ രക്തത്തെ ശുദ്ധീകരിക്കുന്നതിനൊപ്പം ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. അതിനാല്‍ പതിവായി തക്കാളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

ബീറ്റ്‌റൂട്ട് പോഷകങ്ങള്‍ ധാരാളം അടങ്ങിയ പച്ചക്കറിയാണ്. ഇതിന്റെ ജ്യൂസ് പതിവായി കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button