Latest NewsNewsInternational

ലാഹോറില്‍ വന്‍ ബോംബ് സ്‌ഫോടനം

ഇസ്ലാമാബാദ് : പാകിസ്താനിലെ ലാഹോറില്‍ ഭീകരാക്രമണം. ബോംബ് സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. 25 പേര്‍ക്ക് പരിക്കേറ്റു. ലാഹോറിലെ പ്രസിദ്ധമായ അനാര്‍ക്കലി ബസാറിലാണ് സ്‌ഫോടനം ഉണ്ടായത്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് ബോംബ് സ്‌ഫോടനം ഉണ്ടായത്. ബസാറിനുള്ളില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇരു ചക്രവാഹനത്തില്‍ ഘടിപ്പിച്ചിരുന്ന ബോംബ് ആണ് പൊട്ടിത്തെറിച്ചതെന്ന് പോലീസ് പറഞ്ഞു. സ്‌ഫോടനത്തില്‍ നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു. ബസാറിനുള്ളിലെ കെട്ടിടങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

സ്‌ഫോടനമുണ്ടായ പ്രദേശത്ത് പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പരിക്കേറ്റവരില്‍ നിരവധി പേരുടെ നില ഗുരുതരമാണ്. ഈ സാഹചര്യത്തില്‍ മരണ സംഖ്യ ഇനിയും ഉയരാനാണ് സാദ്ധ്യത.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button