KottayamLatest NewsKeralaNattuvarthaNews

ആ​​മ​​സോ​​ണി​​ന്‍റെ പാ​​ഴ്സ​​ലു​​മാ​​യി വ​​ന്ന ലോ​​റി നി​​യ​​ന്ത്ര​​ണം​വി​ട്ട് പോ​​സ്റ്റി​​ൽ ഇ​​ടി​​ച്ചു ക​​യ​​റി

മു​​ന്നി​​ൽ പോ​​യ കാ​​ർ വെ​​ട്ടി​​ച്ചു മാ​​റ്റി​​യ​​പ്പോ​​ൾ ലോറിയ്ക്ക് നി​​യ​​ന്ത്ര​​ണം ന​​ഷ്ട​​മാ​​യി പോ​​സ്റ്റി​​ലേ​​ക്ക് ഇ​​ടി​​ച്ചു​ക​​യ​​റു​​ക​​യാ​​യി​​രു​​ന്നു

ഏ​​റ്റു​​മാ​​നൂ​​ർ: ആ​​മ​​സോ​​ണി​​ന്‍റെ പാ​​ഴ്സ​​ലു​​മാ​​യി വ​​ന്ന ലോ​​റി നി​​യ​​ന്ത്ര​​ണം​വി​ട്ട് പോ​​സ്റ്റി​​ൽ ഇ​​ടി​​ച്ചു ക​​യ​​റി. പേ​​രൂ​​ർ​ക്ക​​വ​​ല​​യി​​ൽ ഇ​​ന്ന​​ലെ രാ​​ത്രി 10.30നാ​​ണ് സം​​ഭ​​വം. അ​​പ​​ക​​ട​​ത്തി​​ൽ ആ​​ർ​​ക്കും പ​​രി​​ക്കേ​​റ്റി​​ല്ല.

എന്നാൽ ലോറി വൈദ്യുത പോ​​സ്റ്റി​​ൽ ഇ​​ടി​​ച്ച​​തോ​​ടെ പ്ര​​ദേ​​ശ​​ത്ത് വൈ​​ദ്യു​​തി വി​​ത​​ര​​ണം ത​​ട​​സ​​പ്പെ​​ട്ടു. ആ​​ലു​​വ​​യി​​ൽ ​നി​​ന്നും ആ​​മ​​സോ​​ണ്‍ പാ​​ഴ്സ​​ലു​​മാ​​യി കോ​​ട്ട​​യ​​ത്തേ​​യ്ക്കു വ​​രി​​ക​​യാ​​യി​​രു​​ന്നു ലോ​​റി. മു​​ന്നി​​ൽ പോ​​യ കാ​​ർ വെ​​ട്ടി​​ച്ചു മാ​​റ്റി​​യ​​പ്പോ​​ൾ ലോറിയ്ക്ക് നി​​യ​​ന്ത്ര​​ണം ന​​ഷ്ട​​മാ​​യി പോ​​സ്റ്റി​​ലേ​​ക്ക് ഇ​​ടി​​ച്ചു​ക​​യ​​റു​​ക​​യാ​​യി​​രു​​ന്നു.

Read Also : യെമനിലെ ജയിലിൽ വ്യോമാക്രമണം : 200 പേർ കൊല്ലപ്പെട്ടു, 130-ലധികം പേർക്ക് പരിക്ക്

ഇ​​ടി​​യു​​ടെ ആ​​ഘാ​​ത​​ത്തി​​ൽ പോ​​സ്റ്റ് ത​​ക​​ർ​​ന്ന​​തോ​​ടെ പ്ര​​ദേ​​ശ​​ത്തെ വൈ​​ദ്യു​​തി വി​​ത​​ര​​ണം ത​​ട​​സ​​പ്പെ​​ട്ടു. അ​​പ​​ക​​ട​​ത്തെ തു​​ട​​ർ​​ന്ന് എം​​സി റോ​​ഡി​​ൽ ഏകദേശം അരമണിക്കൂറോളം ഗ​​താ​​ഗ​​തം ത​​ട​​സ​​പ്പെ​​ട്ടു. ഏ​​റ്റു​​മാ​​നൂ​​ർ പൊലീ​​സ് സ്ഥ​​ല​​ത്ത് എ​​ത്തി മേ​​ൽ​​ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button