Latest NewsIndiaNews

12 വയസ്സുള്ള മകളെ നിക്കാഹ് കഴിച്ച്‌ രണ്ടാം ഭാര്യയാക്കണം: പിന്നാലെ പീഡനത്തിനിരയാക്കി, പിതാവ് അറസ്റ്റിൽ

കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ ഹുസൈന്‍ മകളെ നിക്കാഹ് കഴിക്കുമെന്ന് വീണ്ടും പറയുകയും , പീഡനത്തിനിരയാക്കുകയുമായിരുന്നു.

ന്യൂഡല്‍ഹി : 12 വയസ്സുള്ള മകളെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. ദേവഭൂമി ദ്വാരകയിലെ വാഡിനഗര്‍ ഗ്രാമത്തിലെ ഫക്കീര്‍മാമദ് ഹുസൈന്‍ ആണ് സ്വന്തം മകളെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന് പിടിയിലായത്. മകളെ നിക്കാഹ് കഴിച്ച്‌ രണ്ടാം ഭാര്യയാക്കാനായി ഏറെ കാലമായി ഇയാള്‍ നിര്‍ബന്ധിക്കുന്നുണ്ടായിരുന്നു .

Read Also: ആ പൊലീസുകാരനെ എനിക്കറിയാം, അയാളൊരു സംഘിയല്ല’; കുറിപ്പ്​ വൈറൽ

കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ ഹുസൈന്‍ മകളെ നിക്കാഹ് കഴിക്കുമെന്ന് വീണ്ടും പറയുകയും , പീഡനത്തിനിരയാക്കുകയുമായിരുന്നു. മുന്‍പും ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നതായാണ് സൂചന . സംഭവത്തില്‍ ഹുസൈന്റെ ഭാര്യ തന്നെയാണ് വടിനാര്‍ പോലീസില്‍ പരാതി നല്‍കിയത്. പോക്‌സോ നിയമത്തിലെ സെക്ഷന്‍ 8, 12, 18, ഐപിസി സെക്ഷന്‍ 354 (കെ) (1), 506 (2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൂടുതല്‍ അന്വേഷണം തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button