Latest NewsIndiaNews

തനിക്ക് മരണമില്ലെന്ന് പൂജാരിയുടെ അവകാശവാദം: പരീക്ഷണത്തിനായി ശിഷ്യൻ നടത്തിയ ആക്രമണത്തിൽ ഗുരു കൊല്ലപ്പെട്ടു

ഗുജറാത്ത്: തനിക്ക് മരണമില്ലെന്ന, ഗുരുവിന്റെ അവകാശവാദം ശരിയാണോ എന്നറിയാൻ ശിഷ്യൻ നടത്തിയ ശ്രമത്തിനൊടുവില്‍ ഗുരുവിന് ദാരുണാന്ത്യം. ഗുജറാത്ത് ഭാവ്‌നഗറിലെ ചോസല എന്ന ഗ്രാമത്തിൽ നടന്ന സംഭവത്തിൽ സ്ഥലത്തെ ഹനുമാന്‍ ക്ഷേത്രത്തിലെ പ്രധാന പൂജാരിയായ മഹന്ത് രാംദാസ്ജി ഗുരു മോഹന്‍ദാസ്ജി കാത്തിയയാണ് കൊല്ലപ്പെട്ടത്.

എല്ലാ ആചാരങ്ങളും തപസ്സും അനുഷ്ഠിച്ചു കഴിഞ്ഞ തനിക്ക് ഇനി മരണമില്ലെന്നും ശരിയാണോ എന്നറിയാൻ ആക്രമിച്ചു നോക്കിക്കോളൂ, തനിക്ക് ഒന്നും സംഭവിക്കില്ല എന്നും പൂജാരി തന്റെ ശിഷ്യന്മാരോട് പറയുകയായിരുന്നു. ഗുരുവിന്റെ വാക്ക് കേട്ട് ശിഷ്യന്മാരിൽ ഒരാൾ അദ്ദേഹത്തെ ആയുധം കൊണ്ട് ആക്രമിച്ചു. ആക്രമണത്തിൽ സാരമായി പരിക്കേറ്റ മഹന്ത് കൊല്ലപ്പെടുകയായിരുന്നു. ഗുരു മരിച്ചെന്ന് ബോധ്യപ്പെട്ടപ്പോൾ ശിഷ്യൻ അദ്ദേഹത്തിന്റെ മൃതദേഹം കിണ്ണറ്റില്‍ തള്ളി.

പൊതുവേദിയിലെ ചുംബനം: ശില്പാ ഷെട്ടിയെ കുറ്റവിമുക്തയാക്കി മുംബയ് കോടതി

ശിഷ്യനായ നിതിന്‍ കുര്‍ജി വനോദിയ എന്നയാള്‍ പൂജാരിയെ മൂര്‍ച്ചയുള്ള ഒരു ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തുകയും മൃതദേഹം കിണറ്റില്‍ തള്ളുകയും ചെയ്തതായി പോലീസ് റിപ്പോർട്ടിൽ പറയുന്നു. കൊല്ലപ്പെട്ട പൂജാരിയുടെ മൂത്ത സഹോദരന്‍ പ്രവീണ്‍ഭായ് ധീരുഭായ് അദാനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നിതിന്‍ കുര്‍ജിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അയാളെ അറസ്റ്റ് ചെയ്തു. തുടർന്ന് പ്രതിയെ റിമാന്‍ഡ് ആവശ്യപ്പെട്ട് കോടതിയില്‍ ഹാജരാക്കി.

എട്ട് വര്‍ഷമായി മഹന്തിന്റെ വിശ്വസ്ത സേവകനും ശിഷ്യനുമായിരുന്നു കൊലയാളിയായ നിതിന്‍ കുര്‍ജി വനോദിയ. ഇത്രയും കാലം ഗുരുവിനോടൊപ്പമാണ് താമസിച്ചിരുന്നതെന്ന് പ്രതി പോലീസിനോട് വ്യക്തമാക്കി. അതേസമയം, ഗുരു കല്പിച്ചതനുസരിച്ചാണ് ശിഷ്യന്‍ അദ്ദേഹത്തെ ആക്രമിച്ചതെന്നും അത് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു എന്നും പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button