Latest NewsNewsLife StyleFood & CookeryHealth & Fitness

വെറും വയറ്റിൽ സവാള കഴിക്കാറുണ്ടോ ?: എങ്കിൽ നിങ്ങൾക്ക് ലഭിക്കുന്നത് ഈ ഗുണങ്ങൾ

എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് സവാള. സവാള ദിവസവും കഴിച്ചാലുള്ള ​ഗുണങ്ങൾ ചെറുതൊന്നുമല്ല. സവാള കഴിക്കുന്നത് പല അസുഖങ്ങൾക്കുമുള്ള നല്ലൊരു മരുന്നാണ്. മലബന്ധം മിക്കവർക്കുമുള്ള പ്രശ്നമാണ്. ദിവസവും വെറും വയറ്റിൽ സവാള കഴിക്കുന്നത് മലബന്ധം അകറ്റാൻ വളരെ നല്ലതാണ്. ഇത് ശരീരത്തിലെ വിഷാംശം പുറന്തള്ളുവാന്‍ സഹായിക്കും. സവാള ശരീരത്തിലെ കൊഴുപ്പ് അകറ്റി തടി കുറയ്ക്കാൻ സഹായിക്കും.

Read Also  :  ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിലേക്കുള്ള പ്രവേശനം: ഓൺലൈൻ രജിസ്‌ട്രേഷന് നാളെ തുടക്കമാകും

ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ സവാള കഴിക്കുന്നത് ​ഗുണം ചെയ്യും. അൽപം സവാള നല്ല പോലെ അരച്ച് അതിൽ അൽപം തേനോ ശർക്കരയോ ചേർത്ത് കഴിക്കുന്നത് ജലദോഷം, തൊണ്ടവേദന എന്നിവ അകറ്റും. പ്രമേഹമുള്ളവർ ദിവസവും അൽപം സവാള കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഹൃദയസംബന്ധമായ അസുഖങ്ങൾ ഇല്ലാതാക്കാൻ ഏറ്റവും നല്ലതാണ് സവാള. ബിപി നിയന്ത്രിക്കാനും രക്തധമനികളിലെ തടസം മാറ്റാനും ഇത് സഹായിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button