Latest NewsFootballNewsSports

ലയണൽ മെസിക്ക് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ സ്നേഹ സമ്മാനം

പാരീസ്: അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസിക്ക് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ സ്നേഹ സമ്മാനം. കടുത്ത ഫുട്‌ബോള്‍ ആരാധകരുടെ നാടായ അര്‍ജന്റീനയില്‍ നിന്നും മെസിയുടേയും ഫുട്‌ബോളിന്റെയും ആരാധകനായ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഒപ്പിട്ട ജഴ്‌സിയാണ് മെസ്സിയെ തേടി പിഎസ്ജിയില്‍ എത്തിയത്.

കോവിഡില്‍ നിന്നും മോചിതനായി ഞായറാഴ്ചയാണ് മെസി വീണ്ടും പരിശീലനം തുടങ്ങിയത്. കഴിഞ്ഞ ഒക്‌ടോബറില്‍ താന്‍ ഒപ്പിട്ട ഒരു കിറ്റ് മെസ്സി ഫ്രഞ്ച് പ്രധാനമന്ത്രി ജീന്‍ കോസ്റ്റക്‌സിന്റെ കൈവശം മാര്‍പ്പാപ്പയ്ക്ക് കൊടുത്തുവിട്ടിരുന്നു.

Read Also:- കറുവപ്പട്ടയുടെ ആരോഗ്യ ഗുണങ്ങൾ..!

ഇതിന് പകരമായി വത്തിക്കാനിലെ ടീമായ അത്‌ലറ്റിക്കാ വത്തികാനയുടെ മാര്‍പ്പാപ്പ ഒപ്പിട്ട മഞ്ഞ ജഴ്‌സിയാണ് മെസിയെ തേടി വന്നത്. ഫ്രഞ്ച് ബിഷപ്പ് ഇമ്മാനുവേല്‍ ഗോബിലിയാര്‍ഡാണ് മെസിക്ക് ജ്‌ഴ്‌സി നല്‍കിയത്. ബ്യൂണസ് ഐറിസ് ടീമായ സാന്‍ ലോറന്‍സോയുടെ കടുത്ത ആരാധകനാണ് മെസിയുടെ തന്നെ നാട്ടുകാരനായ മാര്‍പ്പാപ്പ കടുത്ത സോക്കര്‍ഫാനാണ്. 2013 ല്‍ മെസ്സിയുമായി അദ്ദേഹം കൂടിക്കാഴ്ചയും നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button