Latest NewsNewsIndia

വിവാഹ വാഗ്ദാനം ലംഘിക്കുന്നത് വഞ്ചനാ കുറ്റമല്ല: വ്യക്തമാക്കി ഹൈക്കോടതി

ബംഗളൂരു: വിവാഹ വാഗ്ദാനം ലംഘിക്കുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം വഞ്ചനാക്കുറ്റമായി കാണാനാവില്ലെന്നും വഞ്ചിക്കുക എന്ന ലക്ഷ്യത്തോടെ വിവാഹ വാഗ്ദാനത്തില്‍നിന്നു പിന്‍മാറിയാല്‍ മാത്രമേ ഇത്തരമൊരു കുറ്റം നിലനില്‍ക്കൂവെന്നും വ്യക്തമാക്കി കര്‍ണാടക ഹൈക്കോടതി. പ്രണയത്തിലായിരുന്ന യുവാവ് മറ്റൊരു വിവാഹം കഴിച്ചുവെന്ന് ചൂണ്ടിക്കാട്ടി യുവതി നൽകിയ പരാതി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

എട്ടു വര്‍ഷം താനുമായി പ്രണയത്തില്‍ ആയിരുന്ന യുവാവ് മറ്റൊരു വിവാഹം കഴിച്ചതിനെതിരെ പെണ്‍കുട്ടി പോലീസിൽ പരാതി നല്‍കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു. പോലീസ് നടപടിയെ ചോദ്യം ചെയ്ത് യുവാവ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. യുവാവിനെതിരായ എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കി.

ടോയ്‌ലറ്റിനകത്തുവെച്ച് ഓറല്‍ സെക്‌സ്: നൃത്ത അധ്യാപകനെതിരെ പരാതിയുമായി ആണ്‍കുട്ടികള്‍ 

യുവാവ് വിവാഹ വാഗ്ദാനം ലംഘിച്ചെന്നാണ് പരാതിയില്‍ പറയുന്നതെന്നും എന്നാല്‍ ഇതിനെ ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരം വഞ്ചനയായി കാണാനാവില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. അതുകൊണ്ടുതന്നെ ഐപിസി 420 പ്രകാരമുള്ള കുറ്റം നിലനില്‍ക്കില്ലെന്നും വഞ്ചിക്കുക എന്ന ലക്ഷ്യത്തോടെ വിവാഹ വാഗ്ദാനത്തില്‍നിന്നു പിന്‍മാറിയാല്‍ മാത്രമേ ഇത്തരമൊരു കുറ്റം നിലനില്‍ക്കുവെന്നും കോടതി വ്യക്തമാക്കി. ഈ കേസില്‍ അത്തരം ഒരു അവസ്ഥ കാണുന്നില്ലെന്നും കോടതി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button