ThiruvananthapuramLatest NewsKeralaNattuvarthaNews

പട്ടികജാതി പെൺകുട്ടിയെ വിവാഹം വാഗ്ദാനം നൽകി പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ

ആര്യനാട് സ്വദേശി അനന്തു (23)വിനെയാണ് അറസ്റ്റ് ചെയ്തത്

തിരുവനന്തപുരം: പട്ടികജാതി പെൺകുട്ടിയെ വിവാഹം വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. ആര്യനാട് സ്വദേശി അനന്തു (23)വിനെയാണ് അറസ്റ്റ് ചെയ്തത്. കിളിമാനൂർ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read Also : തുര്‍ക്കിയെ ഭീതിയിലാഴ്ത്തി വീണ്ടും ഭൂകമ്പം, മരണം പതിനായിരത്തിനടുത്തേയ്ക്ക്

പഠിക്കുന്ന കാലയളവിൽ ഇരുവരും സുഹൃത്തുക്കളായിരുന്നു. അതിന് ശേഷം പ്രണയത്തിലായി. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ യുവാവ് പല സ്ഥലത്തും കൊണ്ടുപോയി പീഡിപ്പിച്ചു. എന്നാൽ, പിന്നീട് വിവാഹം കഴിക്കാതെ യുവാവ് ഒഴിഞ്ഞു മാറുകയായിരുന്നു.

തുടർന്ന്, പെൺകുട്ടി വനിതാ സെല്ലിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കിളിമാനൂർ പൊലീസ് ആര്യനാട് നിന്നും പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button