Latest NewsNewsWomenLife StyleHealth & Fitness

ആർത്തവരക്തം പോഷക ഗുണങ്ങളാൽ സമ്പുഷ്ടം,അത് കുടിക്കും : വിചിത്ര ശീലവുമായി യുവതി

ബാഴ്സലോണ : ആർത്തവത്തെ സംബന്ധിച്ച് പല മിഥ്യാധാരണകളും സമൂഹത്തിലുണ്ട്. ആർത്തവരക്തം അശുദ്ധമാണ് എന്നതാണ് അതിലൊന്ന്. ഇതിനെ അനുകൂലിച്ചും, പ്രതികൂലിച്ചും നിരവധി പേർ ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ ജാസ്മിൻ അലിസിയ കാർട്ടർ എന്ന ബാഴ്‌സലോണിയൻ യുവതി ആർത്തവരക്തത്തെ കുറിച്ച് പറയുന്ന കാര്യങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്.
തന്റെ ആർത്തവരക്തം മുഖത്ത് പുരട്ടുകയും, കുടിക്കുകയും ചെയ്യുമെന്നും ഇത് തന്റെ ആരോഗ്യം മെച്ചപ്പെടുത്തിയെന്നും യുവതി പറയുന്നു. ഇൻസ്റ്റഗ്രമിലൂടെയാണ് യുവതി ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

30 വയസ്സുള്ള ജാസ്മിൻ ഒരു കുട്ടിയുടെ അമ്മയും ആർത്തവചക്രത്തെയും രക്തത്തെയും പവിത്രമായി കാണണമെന്ന് പറഞ്ഞ് സ്ത്രീകളെ പരിശീലിപ്പിക്കുന്ന ഒരു ഉപദേശക കൂടിയാണ്. ആർത്തവരക്തം മുഖത്ത് ഫേസ് മാസ്‌ക്കായി പുരട്ടുന്നത് തന്റെ ശാരീരികവും ആത്മീയവുമായ ആരോഗ്യം മെച്ചപ്പെടുത്തിന് സഹായകമാകുന്നുവെന്നാണ് യുവതിയുടെ വാദം. ഇങ്ങനെ രക്‌തം മുഖത്ത് പുരട്ടുന്നത് ചർമ്മത്തിന് വളരെ നല്ലതാണെന്നും തന്റെ സൗന്ദര്യം ഇപ്പോൾ കൂടിയെന്നും യുവതി പറയുന്നു. സ്ത്രീകൾ തങ്ങളുടെ ആർത്തവത്തെക്കുറിച്ച് ലജ്ജിക്കാൻ പാടില്ല. നിങ്ങളുടെ ആർത്തവരക്തം ശുദ്ധമായ മരുന്നാണെന്നും യുവതി പറയുന്നു.

Read Also  :  ആക്രി വസ്തുക്കള്‍ കൊണ്ടുണ്ടാക്കിയ വണ്ടിക്ക് പകരം യുവാവിന് ഫുള്‍ കണ്ടീഷന്‍ ബൊലേറോ സമ്മാനിച്ച് മഹീന്ദ്ര

ആർത്തവരക്തത്തെ കുറിച്ച് ശാസ്ത്രജ്ഞർ പറയുന്നത് ശുദ്ധമണ്ടത്തരമാണെന്നും ജാസ്മിൻ പറഞ്ഞു. പോഷകസമ്പുഷ്ടമായ ആർത്തവരക്തത്തിൽ പ്രോട്ടീൻ, ഇരുമ്പ്, സെലിനിയം എന്നിവയും ആന്റിമൈക്രോബയൽ ഗുണങ്ങളും പുനരുജ്ജീവിപ്പിക്കുന്ന സ്റ്റെം സെല്ലുകളും ഉൾപ്പെടുന്നു എന്നാണ് ജാസ്മിൻ അവകാശപ്പെടുന്നത്. അതേസമയം, നിലവിലെ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് ആർത്തവരക്തം ബാക്ടീരിയകളുടെ പ്രജനനകേന്ദ്രമാണ് എന്നാണ്. എന്നാൽ, ആ ഗവേഷണങ്ങൾതെറ്റാണെന്നും ജാസ്മിൻ പറഞ്ഞു.

തന്റെ ഈ പ്രവൃത്തികളോട് ഭർത്താവിന് ഒരു എതിർപ്പുമില്ലെന്നും ജാസ്മിൻ പറഞ്ഞു. എല്ലാ സ്ത്രീകൾക്കും ഇങ്ങനെ ചെയ്യാൻ കഴിയില്ല. അത്തരക്കാർക്ക് അവരുടെ ആർത്തവത്തെ മനസ്സിലാക്കാൻ രക്തം ഉപയോഗിച്ച് പെയിന്റ് ചെയ്യുന്നത് നല്ലതായിരിക്കുമെന്നും ജാസ്മിൻ പറഞ്ഞു. എല്ലാ സ്ത്രീകളും അവരുടെ ആർത്തവരക്തം ശേഖരിക്കുകയും നിരീക്ഷിക്കുകയും ചെയ്യണം. ഇത് സ്ത്രീകളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുമെന്നും ജാസ്മിൻ കൂട്ടിച്ചേർത്തു.

shortlink

Post Your Comments


Back to top button