Latest NewsNewsLife Style

യൂറിക് ആസിഡിനെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങൾ..!

മനുഷ്യരിൽ പ്യൂരിൻ എന്ന പ്രോട്ടീനിന്റെ ദഹനപ്രക്രിയയുടെ ഭാഗമായി ലഭിക്കുന്ന അന്തിമ ഉൽപന്നമാണ് യൂറിക് ആസിഡ്. ഈ പ്രക്രിയയില്‍ എന്തെങ്കിലും തടസ്സം വരുമ്പോഴോ അല്ലെങ്കില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുന്നരീതിയിലുള്ള ഭക്ഷണം കഴിക്കുകയോ അതുമല്ലെങ്കില്‍ യൂറിക് ആസിഡ് കൃത്യമായി അലിഞ്ഞ് മൂത്രത്തിലൂടെ പുറത്തു പോകാതിരിക്കുകയോ കാരണം മനുഷ്യര്‍ക്ക് ഉയര്‍ന്ന അളവിലുള്ള യൂറിക് ആസിഡ് ഉണ്ടാവാം. ഹൈപ്പര്‍യൂറിസെമിയ എന്നാണ് ഇതിനെ പറയുന്നത്.

യൂറിക് ആസിഡ് വരാതിരിക്കാൻ ധാരാളം വെള്ളം കുടിക്കുക എന്നത് മാത്രമാണ് പരിഹാരം. ഏതെങ്കിലും കാരണത്താല്‍ ഉണ്ടാകുന്ന നിര്‍ജ്ജലീകരണം ഹൈപ്പര്‍യൂറിസെമിയയിലേക്ക് നയിക്കുന്നു. അതിനാല്‍ യൂറിക് ആസിഡിന്റെ അളവ് വര്‍ധിക്കുന്നത് ഒഴിവാക്കാന്‍, പ്രതിദിനം 3-4 ലിറ്റര്‍ വെള്ളം കൃത്യമായി കുടിക്കണം.

Read Also:- സൂപ്പർ താരം ലയണൽ മെസി വീണ്ടും ബാഴ്‌സലോണയിൽ

യൂറിക് ആസിഡിനെ പ്രതിരോധിക്കാനുള്ള മറ്റു മാര്‍ഗങ്ങള്‍ ഇവയാണ്. ​ഭക്ഷണത്തില്‍ കൂടുതല്‍ പഴങ്ങള്‍ ഉള്‍പ്പെടുത്തുക, വൈറ്റമിന്‍ സി കൂടുതലുള്ള നാരങ്ങ, ഓറഞ്ച് ഉപയോഗിക്കുക. നാരുകള്‍ കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ സാധാരണ യൂറിക് ആസിഡിന്റെ അളവ് നിലനിര്‍ത്താന്‍ സഹായിക്കുന്നു. പച്ചക്കറികള്‍ നിര്‍ബന്ധമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button