Latest NewsNewsIndia

ബജറ്റിന് മുന്നോടിയായുള്ള ഹൽവ ചടങ്ങ് ഇത്തവണയില്ല: ഹൽവ ചടങ്ങിന്റെ പ്രാധാന്യമെന്ത്?

ബജറ്റിന് മുന്നോടിയായി സംഘടിപ്പിക്കാറുള്ള ഹല്‍വ ചടങ്ങ് ഇത്തവണ ധനമന്ത്രാലയം ഒഴിവാക്കി. രാജ്യത്ത് ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനത്തെ സംബന്ധിച്ച് ആശങ്ക പരക്കുന്ന സാഹചര്യത്തിൽ ആണ് ഈ തീരുമാനം. ഹൽവ ചടങ്ങ് ഒഴിവാക്കിയെങ്കിലും പ്രധാനപ്പെട്ട ജീവനക്കാര്‍ക്ക് അവരുടെ ജോലിസ്ഥലത്ത് മധുര പലഹാരങ്ങള്‍ വിതരണം ചെയ്യാൻ അനുമതി നൽകി.

അതേസമയം, ബജറ്റിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനായി, രേഖകള്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ഉദ്യോഗസ്ഥര്‍ക്ക് പുറത്തു പോകുന്നതില്‍ വിലക്ക് ഉണ്ടെന്ന് ധനമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ രണ്ടാം ടേമിലെ നാലാമത്തെ ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. മൂന്നാം കോവിഡ് തരംഗത്തിനിടയിലെ ഇത്തവണത്തെ ബജറ്റില്‍ എന്തിനാണ് കൂടുതല്‍ ഊന്നല്‍ നല്‍കുന്നത് എന്ന ആകാംക്ഷയിലാണ് ജനങ്ങള്‍.

Also Read:‘ഞാൻ അവരിൽ ആത്മാർത്ഥമായി വിശ്വസിക്കുന്നു’: ക്രിപ്‌റ്റോയിൽ നിക്ഷേപം നടത്തിയെന്ന് പാരീസ് ഹിൽട്ടൻ

ദേശീയ തലസ്ഥാനത്ത് സെക്രട്ടേറിയറ്റ് കെട്ടിടത്തിന്റെ നോർത്ത് ബ്ലോക്ക് ബേസ്‌മെന്റിലുള്ള ധനകാര്യ മന്ത്രാലയ ആസ്ഥാനത്താണ് ‘ഹൽവ ചടങ്ങ്’ പൊതുവെ സംഘടിപ്പിക്കുന്നത്. പരമ്പരാഗത കടായിയിൽ മധുരപലഹാരം ഇളക്കി, തുടർന്ന് സഹപ്രവർത്തകർക്ക് വിളമ്പിക്കൊണ്ട് ധനമന്ത്രി ആഘോഷങ്ങൾക്ക് തുടക്കമിടുകയാണ് പതിവ്. ചടങ്ങിൽ സംസ്ഥാന മന്ത്രിമാരും മന്ത്രാലയത്തിലെ മറ്റ് ഉദ്യോഗസ്ഥരും പങ്കെടുക്കും. ഇതാണ് കോവിഡിനെ തുടർന്ന് ഇന്ന് പരിമിതപ്പെടുത്തിയത്.

മാസങ്ങൾ നീണ്ടുനിൽക്കുന്ന ബജറ്റ് നിർമ്മാണ പ്രക്രിയയിൽ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാരുടെ ശ്രമങ്ങളെ തിരിച്ചറിയുന്നതിനും അഭിനന്ദിക്കുന്നതിനുമുള്ള ശ്രമമായാണ് ‘ഹൽവ ചടങ്ങ്’ സംഘടിപ്പിക്കുന്നത്. പ്രധാന രേഖയിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൽവ വിളമ്പും. 1980 മുതൽ ബജറ്റ് രേഖകൾ അച്ചടിച്ച പ്രത്യേക പ്രിന്റിംഗ് പ്രസ്സും ഉൾക്കൊള്ളുന്ന നോർത്ത് ബ്ലോക്കിന്റെ ബേസ്‌മെന്റിലാണ് ഈ പാരമ്പര്യം പതിറ്റാണ്ടുകളായി നടപ്പിലാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button