COVID 19Latest NewsNewsIndia

കോവിഡ് കേസുകൾ കുറഞ്ഞു: നിയന്ത്രണങ്ങൾ നീക്കി തമിഴ്‌നാട്

ചെന്നൈ : കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ നീക്കി തമിഴ്‌നാട്. ഇന്ന് മുതൽ രാത്രി കർഫ്യൂവും ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയിരുന്ന ലോക്ഡൗണും ഇല്ല. ക്ഷേത്രങ്ങളിലും പള്ളികളിലും നിലവിൽ പ്രവേശനം അനുവദിച്ചിരുന്നില്ല. എന്നാൽ, ഇന്ന് മുതൽ ഈ നിയന്ത്രണവും നീക്കി. ഫെബ്രുവരി 1 മുതൽ എല്ലാ ക്ലാസുകളും കോളജുകളും തുറക്കും.

അതേസമയം, സംസ്ഥാനത്ത് പൊതുയോഗങ്ങൾക്കും ആരാധനാലയങ്ങളിലെ ചടങ്ങുകൾക്കുമുള്ള നിയന്ത്രണങ്ങൾ തുടരും. ഹോട്ടലുകളിലും തിയറ്ററുകളിലും ഒരു സമയം 50 ശതമാനം പേരെന്ന നിയന്ത്രണവും തുടരും. നിലവിൽ ചെന്നൈ അടക്കമുള്ള ജില്ലകളിലെ കോവിഡ് കേസുകൾ കുറയുന്നുണ്ട്. 20% ആണ് ഇന്നലത്തെ ടിപിആർ.

Reda Also  :  ബ്രഹ്മോസ് മിസൈലുകള്‍ക്കായി ഇന്ത്യയെ സമീപിച്ച് വിദേശ രാജ്യങ്ങള്‍, ഫിലിപ്പീന്‍സ് ഇന്ത്യയുമായി കരാര്‍ ഉറപ്പിച്ചു

10, പ്ലസ്ടു വിദ്യാർഥികൾക്കുള്ള പൊതുപരീക്ഷ ഇത്തവണ ഒഴിവാക്കില്ലെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത് മേയിൽ നടത്താനാണ് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button