Latest NewsFootballNewsSports

നെയ്മറുടെ ഡ്രീം ഇലവൻ: സൂപ്പർ താരങ്ങൾ പുറത്ത്

പാരീസ്: പോര്‍ച്ചുഗീസ് ഫുട്ബോള്‍ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ഉറുഗ്വേയന്‍ താരം ലൂയിസ് സുവാരസിനെയും ഒഴിവാക്കി സ്വപ്ന ഇലവനെ തിരഞ്ഞെടുത്ത് ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മർ. തന്റെ സ്വപ്ന ഇലവനെ തിരഞ്ഞെടുത്തപ്പോൾ ബാഴ്സലോണയിലെ സഹതാരവും പ്രിയ സുഹൃത്തുമായ ലൂയിസ് സുവാരസും പരിഗണിച്ചില്ല.

ബാഴ്സലോണയുടെ എക്കാലത്തേയും മികച്ച മുന്നേറ്റ കൂട്ടുകെട്ടിലെ അംഗങ്ങളായിരുന്നു ലയണൽ മെസിയും സുവാരസും നെയ്മറും. ഇതുകൊണ്ടുതന്നെ സുവാരസിന്‍റെ അസാന്നിധ്യം ആശ്ചര്യമുണ്ടാക്കുന്നു. റയൽ മാഡ്രിഡിന്‍റെ അഞ്ച് താരങ്ങൾ നെയ്മറുടെ സ്വപ്നടീമിൽ ഇടം നേടിയതും ശ്രദ്ധേയം. പതിനൊന്നംഗ ടീമിൽ ഏഴുപേരും ബ്രസീലിയൻ താരങ്ങളാണ്.

ലയണൽ മെസി, കിലിയൻ എംബാപ്പേ, സെർജിയോ റാമോസ്, വിക്ടർ വാൽഡസ് എന്നിവരാണ് ബ്രസീലിന് പുറത്തുള്ള താരങ്ങൾ.

Read Also:- ദിവസവും ഉലുവ കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ..!

നെയ്മറുടെ ഡ്രീം ഇലവൻ: വിക്ടർ വാൽഡസ്(Gk), ഡാനി ആൽവസ്, സെർജിയോ റാമോസ്, തിയാഗോ സിൽവ, മാർസലോ, വിനീഷ്യസ് ജൂനിയർ, കക്ക, റൊണാൾഡീഞ്ഞോ, റോബീഞ്ഞോ, ലയണൽ മെസി, കിലിയൻ എംബാപ്പേ.

shortlink

Related Articles

Post Your Comments

Related Articles


Back to top button