Latest NewsKeralaNewsIndia

‘രാഹുൽ ഗാന്ധി വ്യാജ ഗാന്ധി, ഗാന്ധിജിയുടെ സ്വപ്നം യാഥാർഥ്യമാക്കുന്നത് ബിജെപി’: കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്

ലക്നൗ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വ്യാജ ഗാന്ധിയെന്ന് വിളിച്ച് കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്. ഗാന്ധിജി കണ്ട സ്വപ്നം രാജ്യത്ത് യാഥാർഥ്യമാക്കുന്നത് ബിജെപിയാണെന്നും യുപിയിലെ ഗാസിയാബാദിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കവേ ഗിരിരാജ് സിങ് പറഞ്ഞു.

‘രാഹുൽ ഗാന്ധി ഒരു വ്യാജ ഗാന്ധിയാണ്. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാറും യുപിയിലെ യോഗി സർക്കാരുമാണ് ഗാന്ധിജി കണ്ട സ്വപ്നം യാഥാർഥ്യമാക്കുന്നത്. ഗിരിരാജ് സിങ് പറഞ്ഞു. ബിജെപി എംപി രാകേഷ് സിൻഹയും രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി രംഗത്ത് വന്നു. ഏറ്റവും വലിയ ഹിന്ദുത്വവാദിയായിരുന്നു ഗാന്ധിജിയെന്നും അദ്ദേഹത്തെയാണ് രാഹുൽ ഗാന്ധി അപമാനിച്ചിരിക്കുന്നതെന്നും രാകേഷ് സിൻഹ പറഞ്ഞു.

ഭീമൻ രാജവെമ്പാലയെ കൈകൊണ്ട് പിടിച്ച് യുവാവ്: വൈറൽ വീഡിയോ

നേരത്തെ, ഒരു ഹിന്ദുത്വവാദി മഹാത്മാഗാന്ധിയെ വെടിവെച്ചു കൊന്നുവെന്ന രാഹുൽ ഗാന്ധിയുടെ വിവാദ പ്രസ്താവനയെ തുടർന്ന് ബിജെപി നേതാക്കൾ രൂക്ഷ വിമർശനവുമായി രംഗത്തെത്തുകയായിരുന്നു. ‘ഒരു ഹിന്ദുത്വവാദി മഹാത്മാഗാന്ധിയെ വെടിവെച്ച് കൊന്നു, എന്നാല്‍ സത്യം നിലനില്‍ക്കുന്നിടത്തോളം ഗാന്ധിയും ജീവിക്കും’ എന്ന് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ രാഹുൽ ട്വിറ്ററിൽ കുറിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button