ThiruvananthapuramLatest NewsKeralaNattuvarthaNews

സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസ്: രണ്ട് പേർ പിടിയിൽ

ഈ മാസം 15 ന് പ്രതികൾ വണ്ടിത്തടത്തെ അപർണ്ണ ഫിനാൻസിൽ നിന്നാണ് മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയത്.

തിരുവനന്തപുരം: തിരുവല്ലം വണ്ടിത്തടത്ത് സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് 1,20,000 രൂപ തട്ടിയ കേസിൽ രണ്ട് പേർ പിടിയിൽ. കേസിൽ പൂന്തുറ മാണിക്യം വിളാകം സ്വദേശി അബ്ദുൾ റഹ്മാൻ, രണ്ടാം ഭാര്യ വള്ളക്കടവ് സ്വദേശിനി റംസി എന്നിവരെയാണ് തിരുവല്ലം പൊലീസ് പിടികൂടിയത്. ഈ മാസം 15 ന് പ്രതികൾ വണ്ടിത്തടത്തെ അപർണ്ണ ഫിനാൻസിൽ നിന്നാണ് മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയത്.

Also read: കേന്ദ്രബജറ്റ് 2022 : നയപ്രഖ്യാപനത്തിൽ കോവിഡ് പോരാളികളെയും സ്വാതന്ത്രസമര സേനാനികളെയും ഉയർത്തിക്കാട്ടി രാഷ്ട്രപതി

ജനുവരി 15 ന് ഉച്ചയ്ക്ക് 2.30 ഓടെ വെള്ള മാരുതി സ്വിഫ്റ്റ് കാറിൽ എത്തിയ പ്രതികൾ സ്വർണം എന്ന വ്യാജേന 36 ഗ്രാം മുക്കുപണ്ടം പണയം വെച്ച് 1,20,000 രൂപ വാങ്ങുകയായിരുന്നു. പണയം വെച്ച സ്വർണത്തിൽ സംശയം തോന്നിയ സ്ഥാപന ഉടമ ഉടൻ തന്നെ പുറത്തിറങ്ങി കാറിൽ കയറാൻ തുടങ്ങിയ പ്രതികളെ തിരികെ വിളിച്ചെങ്കിലും അവർ രക്ഷപെടുകയായിരുന്നു. പ്രതികൾ സമർത്ഥമായി ഒൻപത് അക്ക ഫോൺ നമ്പറാണ് അപേക്ഷ ഫോമിൽ എഴുതിയിരുന്നത്. സ്ഥാപനത്തിൽ സിസിടിവി ഇല്ലാതിരുന്നതിനാൽ പ്രതികളെ തിരിച്ചറിയാനും വൈകി.

സ്ഥാപന ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വെള്ള സ്വിഫ്റ്റ് കാർ കേന്ദ്രീകരിച്ച് സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ സി. ഷാജിയുടെ നേതൃത്വത്തിൽ തിരുവല്ലം സിഐ സുരേഷ് വി നായർ, എസ്‌ഐമാരായ ബിപിൻ പ്രകാശ്, വൈശാഖ്, സതീഷ് കുമാർ എന്നിവർ ഉൾപ്പെടുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പൂന്തുറ സ്റ്റേഷൻ പരിധിയിൽ സമാനമായ മറ്റൊരു തട്ടിപ്പിലും, മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ ബൈക്ക് മോഷണത്തിലും പ്രതികൾക്കെതിരെ കേസുകൾ നിലവിൽ ഉണ്ടെന്ന് തിരുവല്ലം പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button