Latest NewsIndia

ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങൾ ഇവ : അവതരണം പൂർത്തിയാക്കി കേന്ദ്രധനമന്ത്രി

ന്യൂഡൽഹി: കേന്ദ്രബജറ്റ് 2022 അവതരണം പൂർത്തിയായി. ദീർഘകാലാടിസ്ഥാനത്തിലുള്ള വികസന പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടു കൊണ്ട്, പി. എം ഗതിശക്തി, ഉത്പാദന ക്ഷമത വർദ്ധിപ്പിക്കൽ, എല്ലാവരെയും ഉൾപ്പെടുത്തിയുള്ള വികസനം, നിക്ഷേപ വർദ്ധന എന്നീ നാല് മേഖലകൾക്ക് പ്രാധാന്യം നൽകിയാണ് കേന്ദ്രസർക്കാർ ഇപ്രാവശ്യത്തെ ബജറ്റ് തയ്യാറാക്കിയിരിക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു.

ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ട പ്രധാന കാര്യങ്ങൾ..

സഹകരണ സർചാർജ് 12 ശതമാനത്തിൽ നിന്ന് ഏഴു ശതമാനമായി കുറയ്ക്കും.

 

കോർപ്പറേറ്റ് സർചാർജ് 12 ശതമാനത്തിൽ നിന്ന് ഏഴു ശതമാനമായി കുറയ്ക്കും.

കട്ട് ആൻഡ് പോളിഷ് ഡയമണ്ടുകളുടെ കസ്റ്റംസ് ഡ്യൂട്ടി അഞ്ച് ശതമാനമായി കുറയ്ക്കുന്നു.

 

2022 ജനുവരിയിലെ ജി എസ് ടി വരുമാനം 1.4 ലക്ഷം കോടി. ഇത് ജി.എസ്.ടി നടപ്പിലാക്കിയതിന് ശേഷമുള്ള ഏറ്റവും ഉയർന്ന വരുമാനമാണ്.

2022-23 വർഷത്തിൽ, ഗ്രാമങ്ങളിലും നഗരങ്ങളിലും പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ 80 ലക്ഷം വീടുകളുടെ നിർമാണം പൂർത്തിയാക്കാൻ 48,000 കോടി രൂപ അനുവദിച്ചു.

ഇതിന് സ്വന്തമായി ഡിജിറ്റൽ കറൻസി കൊണ്ടുവരുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. 2022-23 സാമ്പത്തിക വർഷത്തിൽ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഡിജിറ്റൽ കറൻസിയുടെ വിതരണം ആരംഭിക്കും.

ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യ ഉപയോഗിച്ചായിരിക്കും ഡിജിറ്റൽ കറൻസി അവതരിപ്പിക്കുകയെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

സൗരോർജ പദ്ധതികൾക്ക് 19,500 കോടി രൂപ വകയിരുത്തി.

മൂലധന നിക്ഷേപത്തിൽ 35.4 ശതമാനം വർദ്ധനവ്.

പരിസ്ഥിതി സൗഹൃദ ഇന്ധന, വാഹനങ്ങൾ പ്രോത്സാഹിപ്പിക്കും. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പരമാവധി പ്രോത്സാഹിപ്പിക്കും.

 

പ്രതിരോധ മേഖലയിലും ആത്മ നിർഭർ പദ്ധതി നടപ്പാക്കും. 68% പ്രതിരോധ വ്യാപാരവും ഇന്ത്യയിൽ തന്നെയാകും. ഈ മേഖലയിലെ ഗവേഷണത്തിൽ, സ്വകാര്യ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തും.

ഡിജിറ്റൽ ഇക്കോണമി പരമാവധി പ്രോത്സാഹിപ്പിക്കുക, സാങ്കേതിക വളർച്ച, എനർജി ട്രാൻസിഷൻ എന്നിവയോടൊപ്പം തന്നെ സ്വകാര്യ നിക്ഷേപത്തിന് കൂടുതൽ പ്രോത്സാഹനം നൽകുക എന്നിവയൊക്കെയാണ് കേന്ദ്രസർക്കാർ പ്രധാനമായും ലക്ഷ്യമിടുന്നതെന്നും നിർമല സീതാരാമൻ പ്രഖ്യാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button