Latest NewsNewsIndia

ബജറ്റിൽ പ്രഖ്യാപിച്ച 80 ലക്ഷം വീടിനുള്ള തുക 80 ലക്ഷം കക്കൂസിന് പോലും തികയില്ല: വിമർശനവുമായി വി ശിവദാസന്‍ എംപി

ഡൽഹി: ബജറ്റിൽ പ്രഖ്യാപിച്ച പ്രധാനമന്ത്രി ആവാസ്​ യോജന പദ്ധതിക്ക്​ അനുവദിച്ച തുകയുപയോഗിച്ച്​ 80 ലക്ഷം കക്കൂസ്​ പോലും നിർമിക്കാനാകില്ലെന്ന്​ ഡോ. വി ശിവദാസന്‍ എംപി. പ്രധാനമന്ത്രി ആവാസ് യോജനയാണ് ബജറ്റില്‍ സാധാരണക്കാര്‍ക്കായി കൊട്ടിഘോഷിച്ച് അവതരിപ്പിച്ച പദ്ധതിയെന്നും എണ്‍പത് ലക്ഷം ആളുകള്‍ക്ക് വീട് നിര്‍മ്മിച്ചുകൊടുക്കുമെന്നാണ് പറഞ്ഞിരിക്കുന്നതെന്നും വി ശിവദാസന്‍ പറഞ്ഞു.

‘വായ്താരികള്‍കൊണ്ട് വീട്​ നിർമിക്കാനാകില്ലെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതിന് മണലും സിമന്‍റും കല്ലുമെല്ലാം ആവശ്യമാണ്. കൂടാതെ മനുഷ്യാധ്വാനവും വേണം. അതിനെല്ലാമായി എത്ര രൂപയാണ് ബജറ്റില്‍ നീക്കിവച്ചിരിക്കുന്നതെന്നത് നോക്കുക. പ്രഖ്യാപനത്തില്‍ കാണുന്നത് വിശ്വാസത്തിലെടുത്താൽ തന്നെ 48,000 കോടി രൂപ മാത്രമാണ്. ആ തുകയെന്തിനു തികയുമെന്നത് നോക്കുക. ഈ തുക 80 ലക്ഷം കക്കൂസുണ്ടാക്കാന്‍ പോലും തികയില്ല.’ വി ശിവദാസന്‍ പറഞ്ഞു.

കേരളത്തിന്റെ ആവശ്യങ്ങളോട് പുറംതിരിഞ്ഞ് നില്‍ക്കുന്നതാണ് കേന്ദ്ര ബജറ്റ്,

ഇത്രയും വീടുകള്‍ നിർമിക്കാനായി അനുവദിച്ച തുകയെ 80 ലക്ഷം വീടുകള്‍ക്കായി വീതിച്ചാല്‍ ഒരു വീടിന് 60,000 രൂപ മാത്രമാണുണ്ടാകുകയെന്നും ഈ തുക കൊണ്ട് രാജ്യത്ത് സാധാരണക്കാര്‍ വീടുണ്ടാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ തുക കൊണ്ട് നല്ലൊരു കക്കൂസ് എങ്കിലും ഉണ്ടാക്കാനാകുമോ എന്നാണ് പരിശോധിക്കേണ്ടതെന്നും ഡോ. വി ശിവദാസന്‍ എംപി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button