Latest NewsNewsFootballSports

ഫ്രഞ്ച്കപ്പില്‍ ശക്തരായ പിഎസ്ജിയ്ക്ക് തോല്‍വി

പാരീസ്: ഫ്രഞ്ച്കപ്പില്‍ ശക്തരായ പിഎസ്ജിയ്ക്ക് തോല്‍വി. മെസിയും എംബാപ്പേയും ഇക്കാർഡിയും ഉള്‍പ്പെടെയുള്ള സൂപ്പര്‍താരങ്ങള്‍ നിറഞ്ഞ പിഎസ്ജിയെ നീസാണ് പരാജയപ്പെടുത്തിയത്. ഇരുടീമും നിശ്ചിത സമയത്ത് ഗോള്‍ നേടാതെ വന്നതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് പിഎസ്ജിയുടെ വിധി നിർണയിക്കപ്പെട്ടത്.

മൗറീഷ്യോ പൊച്ചെറ്റീനോ ഏറ്റവും കരുത്തരായ ഇലവണെയാണ് മത്സരത്തിനായി ഇറക്കിയത്. മെസിയും എംബാപ്പേയും ഇക്കാര്‍ഡിയും ഡ്രാക്‌സലറും ലോകത്തെ ഏറ്റവും പ്രമുഖരായ കളിക്കാരൊക്കെ ഉണ്ടായിട്ടും രക്ഷയുണ്ടായില്ല. ഗോളി മാര്‍സിന്‍ ബുള്‍ക്കയുടെ പ്രകടനമാണ് നീസിന് നിര്‍ണ്ണായകമായത്. ഈ വര്‍ഷം ഇതാദ്യമായിട്ടായിരുന്നു മെസിയെ പൊച്ചെറ്റീനോ ആദ്യ ഇലവനില്‍ ഇറക്കിയത്.

Read Also:- ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാൻ കറ്റാര്‍ വാഴ!

ഷൂട്ടൗട്ടില്‍ ലിയാന്‍ഡ്രോ പരേഡസിന്റെയും കൗമാരതാരം സാവി സിമോണ്‍സിന്റെയും ഷൂട്ടുകള്‍ ബുള്‍ക്ക തട്ടി. ഏഴു സീസണില്‍ ഇതാദ്യമായിട്ടാണ് പിഎസ്ജി നീസിനോട് തോല്‍ക്കുന്നത്. പിഎസ്ജിയില്‍ നിന്നു തന്നെ നീസ് ലോണില്‍ ടീമിലെടുത്ത താരമാണ് ബുള്‍ക്ക. ഫ്രഞ്ച് ലീഗില്‍ പിഎസ്ജിയ്ക്ക് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്തുള്ള ക്ലബ്ബാണ് നീസ്. ക്വാര്‍ട്ടറില്‍ ഒളിമ്പിക് മാര്‍സെയിയാണ് നീസിന്റെ എതിരാളി.

shortlink

Related Articles

Post Your Comments


Back to top button